'ഗ്രൗണ്ടില്‍ വെച്ച് ഇനി നമ്മള്‍ കാണില്ല'-ആരാധകരെ ഞെട്ടിച്ച് മലിംഗയുടെ വാട്‌സ്ആപ്പ് സന്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

'ഗ്രൗണ്ടില്‍ വെച്ച് ഇനി നമ്മള്‍ കാണില്ല'-ആരാധകരെ ഞെട്ടിച്ച് മലിംഗയുടെ വാട്‌സ്ആപ്പ് സന്ദേശം

കൊളംബോ: ഏകദിന ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനത്തിന് ഒരുങ്ങി ലസിത് മലിംഗ. ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മലിംഗ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കളിക്കാരുടെ വാട്ആപ്പ് ഗ്രൂപ്പ് ചാറ്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ലസിത് മലിംഗയുമുണ്ട്. എന്നാൽ മലിംഗയെ മാറ്റി ദിമുത് കരുണരത്നയെ ആണ് പുതിയ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കളിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിരമിക്കൽ സൂചന നൽകുന്ന സന്ദേശം മലിംഗ അയച്ചത്. ഗ്രൗണ്ടിൽവെച്ച് ഇനി നമ്മൾ കാണില്ല, ഇത്രയും കാലം എന്നെ പിന്തുണച്ചവർക്കും എന്റെ കൂടെ നിന്നവർക്കും നന്ദി സിംഹള ഭാഷയിൽ അയച്ച സന്ദേശത്തിൽ മലിംഗ പറയുന്നു. ബുധനാഴ്ച്ച രാവിലെ 11.22-നാണ് ഗ്രൂപ്പിൽ മലിംഗ സന്ദേശം അയച്ചത്. അതേസമയം ലങ്കൻ ടീമിന്റെ മുഖ്യ സെലക്ടറായ അശാന്ത ഡി മെൽ ഇതിന് ഒരു മണിക്കൂർ മുമ്പ് മലിംഗയെ വിളിച്ചിരുന്നു. ക്യാപ്റ്റനല്ലെങ്കിലും ലോകകപ്പിൽ കളിക്കാൻ മലിംഗയുണ്ടാകുമോ എന്ന് അന്വേഷിക്കാനായിരുന്നു വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലിംഗയെ ഉൾപ്പെടുത്തി ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് മലിംഗ സന്ദേശം അയച്ചത്. ഇതോടെ വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. ക്യാപ്റ്റൻ സ്ഥാനത്തേക്കാൾ ലോകകപ്പിൽ കളിക്കുന്ന എന്നതാണ് പ്രധാനമെന്നും ഇത്തരം ഒരു സന്ദേശം അയച്ചതുകൊണ്ട് മലിംഗ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ലെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗം വ്യക്തമാക്കി. Content Highlights: Lasith Malinga hints at retirement before the World Cup in players' WhatsApp group


from mathrubhumi.latestnews.rssfeed http://bit.ly/2GwbkRa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages