കോഴിക്കോട്: മോദിയുടെ വാഗ്ദാനങ്ങൾ ഉള്ള് പൊള്ളയായ മുള പോലെയാണെന്ന് മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. വാഗ്ദാനങ്ങൾക്ക് മുള പോലെ വലിയ നീളമുണ്ട്. പക്ഷെ അവ പൊള്ളയാണ്. ബാങ്കുകളെ കബളിപ്പിക്കുന്ന കോർപറേറ്റുകൾ പുറത്ത് വിലസുമ്പോൾ കാർഷിക കടം എടുത്ത കർഷകൻ ജയിലിലേക്ക് പോവുകയാണ്. കർഷകർ വായ്പ്പയെടുക്കുമ്പോൾ ഒരു നിയമവും അംബാനിക്കും അദാനിക്കും മറ്റാരു നിയമവുമാണെന്നും സിദ്ദു കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥിയായ എം.കെ. രാഘവന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നവജ്യോത് സിംഗ് സിദ്ദു. എം.കെ രാഘവന്റെ പ്രചാരണാർഥം നഗരത്തിൽ സിദ്ദു റോഡ് ഷോയും നടത്തിയിരുന്നു. നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി. ഇതാണ് രാജ്യദ്രോഹം. നോട്ട് നിരോധനം തൊഴിലില്ലായ്മ രൂക്ഷമാക്കി. മോദി രാജ്യത്തെ കോർപറേറ്റുകൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ജിയോ അടക്കം ഉയർന്നുയർന്ന് വരുമ്പോൾ ബി.എസ്.എൻ.എൽ പോലുള്ളവ അടച്ച് പൂട്ടാൻ പോവുന്നത് അതിന്റെ ഉദാഹരണമാണ്. ബിഎസ്എൻഎൽ മാത്രം 31 % തൊഴിലവസരങ്ങൾ നിർത്തലാക്കി. അഞ്ച് വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. പത്ത് രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവർ റഫാൽ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല. ഉന്നയിച്ച ആരോപങ്ങളിൽ തുറന്ന സംവാദത്തിന് താൻ ബിജെപിയെയും മോദിയെയും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Navjot Singh Sidhu say Modis promise like pomposity bamboo
from mathrubhumi.latestnews.rssfeed http://bit.ly/2DjT5w1
via
IFTTT
No comments:
Post a Comment