തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചു മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈവത്തിന്റെ പേരില്‍ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നും ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല എന്നും മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാന്‍ പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ ശബരിമല വിഷയം സംസാരിച്ച് വോട്ടു പിടിക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കമാണ് വിവാദമാകുന്നത്.
ശബരിമല ഉള്‍പ്പെടെയുള്ള ആത്മീയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നേരത്തേ തന്നെ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിമല വിഷയം സംസാരിക്കുമ്പോള്‍ കിട്ടുന്ന ജനപിന്തുണ ഉപയോഗപ്പെടുത്തണം എന്നതാണ് ബിജെപി പുതിയതായി കണ്ടെത്തിയിരിക്കുന്നത്. നേരത്തേ പ്രചരണത്തില്‍ ശബരിമല വിഷയം സംസാരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം എടുത്തെങ്കിലൂം പത്തനംതിട്ടയില്‍ സുരേന്ദ്രനും ശബരിമല വിഷയമാക്കിയ സുരേഷ്‌ഗോപിക്കും കിട്ടുന്ന ജനപിന്തുണ കണ്ടാണ് നിലപാട് മാറ്റാന്‍ തീരുമാനിച്ചത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ചത് തങ്ങളാണെന്ന് പറഞ്ഞാകും വരും ദിവസങ്ങളില്‍ ബിജെപി വോട്ടു ചോദിക്കുക. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അവഗണിക്കാനും പറയുന്നുണ്ട്.
തൃശൂരില്‍ താമസിച്ചാണ് എത്തിയെങ്കിലും സുരേഷ്‌ഗോപിക്ക് കിട്ടുന്ന പിന്തുണയും ചട്ടലംഘനം നോക്കാതെ തന്നെ കൂടുതല്‍ ശക്തമായി ശബരിമല വിഷയം ഉന്നയിക്കാനാണ് തീരുമാനം. അതേസമയം ശബരിമല ബിജെപി സുവര്‍ണാവസരം ആക്കാന്‍ നോക്കുകയാണ്. ശബരിമല വിഷയം കോണ്‍ഗ്രസും ഉന്നയിച്ചതാണ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ബിജെപി ശബരിമല വിഷയമാക്കുന്നതിനെതിരേ ഇടതുപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.
from mangalam.com http://bit.ly/2Ufbe3P
via IFTTT
No comments:
Post a Comment