ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള രൂപ സാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനായ അപരന്‍ അഭിനന്ദന്‍ പതക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ലഖ്‌നൗവില്‍ നിന്നും ബി.ജെ.പി നേതാവ് രാജ്‌നാഥ് സിംഗിനെതിരെയാണ് മത്സരം. ലഖ്‌നൗവില്‍ പതക് വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കള്‍ക്കിടയില്‍ 'ഛോട്ടാ മോഡി' എന്നറിയപ്പെടുന്ന അഭിനന്ദന്‍ വരണാസിയില്‍ മോഡിക്കെതിരെയും മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 26ന് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലഖധ്‌നൗവില്‍ മേയ്ആറിനും വരണാസിയില്‍ മേയ് 19നുമാണ് പോളിംഗ്.
നരേന്ദ്ര മോഡിയെ പോലെ ഹാഫ് സ്ലീവ് ഖാദി കുര്‍ത്ത ധരിച്ചാണ് ഛോട്ടാ മോഡിയും നടക്കുന്നത്. ജനങ്ങളെ സേവിക്കാനും അവരുടെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാനും ആഗ്രഹിക്കുന്നതായി 51കാരനായ അഭിനന്ദന്‍ പതക് പറയുന്നു.
പ്രധാനമന്ത്രി മോഡിയെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിശ്വാസമില്ലെന്നാണ് അഭിനന്ദന്‍ പറയുന്നത്. സഹരണ്‍പുര്‍ സ്വദേശിയായ അഭിനന്ദന്‍ വര്‍ഷങ്ങളോളം ഡല്‍ഹിയിലായിരുന്നു. നിലവില്‍ ലഖ്‌നൗവിയെ മനക് നഗറിലാണ് താമസം. തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള 25,000 രൂപ നല്‍കിയത് മനക് നഗര്‍ നിവാസികളാണെന്ന് അദ്ദേഹം പറഞ്ഞു.
അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളതായി അഭിനന്ദന്‍ പതക് സത്യവാങ്മൂലത്തില്‍ പറയുന്നു. 15,000 രൂപ കൈവശവും 15,000 രൂപ ബാങ്ക് അക്കൗണ്ടിലും ഉള്ളതായി പറയുന്നു. മതപരമായ പൂജാവിധികള്‍ ചെയ്തതിനു ലഭിച്ച പ്രതിഫലമാണിതെന്നും അദ്ദേഹം പറയുന്നു.
from mangalam.com http://bit.ly/2Z4KaIl
via IFTTT
No comments:
Post a Comment