ലഖ്നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്ക് രണ്ട് ബി.ജെ.പി. നേതാക്കളുടെ ഭീഷണി. വോട്ടുചെയ്യാത്ത മുസ്ലിങ്ങൾക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നായിരുന്നു മന്ത്രി മേനകാ ഗാന്ധിയുടെ ഭീഷണി. തനിക്കു വോട്ടുചെയ്യാത്ത എല്ലാവരെയും ശപിക്കുമെന്നായിരുന്നു ബി.ജെ.പി. എം.പി. സാക്ഷി മഹാരാജിന്റെ താക്കീത്. സുൽത്താൻപുരിൽ ഒരു കൂട്ടം മുസ്ലിം വോട്ടർമാരോട് സംസാരിക്കുന്പോഴാണ് ബി.ജെ.പി. സ്ഥാനാർഥി കൂടിയായ മന്ത്രി മേനകയുടെ ഭീഷണിയുടെ സ്വരം. 'എന്റെ ഫൗണ്ടേഷൻ നിങ്ങൾക്കായി ആയിരംകോടി രൂപയോളം ചെലവാക്കി. എന്നിട്ടും നിങ്ങൾ ബി.ജെ.പി.ക്കു വോട്ടുചെയ്യില്ലെന്നു പറയുമ്പോൾ ഞങ്ങൾക്കതു മോശമായി തോന്നും. മുസ്ലിം വോട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഞാൻ ജയിക്കും'. എന്നാൽ വോട്ടുചെയ്യാതിരുന്ന ശേഷം മുസ്ലിങ്ങൾ സഹായം അഭ്യർഥിച്ചെത്തിയാൽ എന്തുപ്രയോജനമെന്ന് ഞാൻ ചിന്തിക്കും”- മേനക പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോെട വിശദീകരണവുമായി മേനക രംഗത്തെത്തി. ബി.ജെ.പി. ന്യൂനപക്ഷ സെല്ലിന്റെ യോഗത്തിലാണ് താൻ അങ്ങനെ സംസാരിച്ചതെന്നും പറഞ്ഞകാര്യങ്ങൾ പൂർണമായി കാണിക്കാതെ, ചെറിയൊരു ഭാഗംമാത്രം പ്രചരിപ്പിക്കുകയാണെന്ന് അവർ പ്രതികരിച്ചു. തന്റെ മണ്ഡലമായ ഉന്നാവയിൽ പ്രചാരണത്തിനിടെയാണ് സാക്ഷി മഹാരാജ് ശാപഭീഷണി മുഴക്കിയത്. 'ഞാൻ ഒരു സന്ന്യാസിയാണ്. ഒരു സന്ന്യാസി നിങ്ങളുടെ വാതിൽക്കൽ ഭിക്ഷചോദിച്ചു വരുമ്പോൾ അതു നൽകിയില്ലെങ്കിൽ, ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും അയാൾ കൊണ്ടുപോകുമെന്നാണ് ശാസ്ത്രങ്ങളിൽ എഴുതിയിരിക്കുന്നത്. മാത്രമല്ല, ആ കുടുംബത്തിന് ശാപവും ലഭിക്കും. നിങ്ങളുടെ സ്വത്ത് ഞാൻ ചോദിക്കുന്നില്ല. 125 കോടി ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന നിങ്ങളുടെ വോട്ടാണ് ആവശ്യപ്പെടുന്നത്'-ഇതായിരുന്നു വാക്കുകൾ. content highlights:Vote for me or else...: Maneka Gandhi warns Sultanpur Muslims, Sakshi Maharaj warns all
from mathrubhumi.latestnews.rssfeed http://bit.ly/2GiXLUW
via
IFTTT
No comments:
Post a Comment