ശ്രീധന്യയെ ഇറക്കിവിട്ടെന്ന ആരോപണത്തില്‍ സത്യമില്ല; മറുപടി അര്‍ഹിക്കാത്ത വിമര്‍ശനമെന്ന് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

ശ്രീധന്യയെ ഇറക്കിവിട്ടെന്ന ആരോപണത്തില്‍ സത്യമില്ല; മറുപടി അര്‍ഹിക്കാത്ത വിമര്‍ശനമെന്ന് മന്ത്രി

തിരുവനന്തപുരം: സിവിൽ സർവ്വീസ് വിജയിച്ച ശ്രീധന്യ സുരേഷ് ഉൾപ്പെടെയുള്ളവരെ മൂന്നുവർഷം മുമ്പ് തന്റെ ക്യാബിനിൽനിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിൽ സത്യമില്ലെന്ന് മന്ത്രി എ.കെ ബാലൻ. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതാണെന്നും അതിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. മൂന്നുവർഷം മുൻപ് നടന്ന സംഭവം എന്തുകൊണ്ട് അന്ന് വാർത്തയായില്ലെന്നും ഇത്തരം വിമർശനങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ മേഖലയിൽ എൽ.ഡി.എഫ്. സർക്കാർ ചെയ്ത മികച്ച പ്രവർത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതെന്നും ഐ.എ.സ്. പരിശീലനകേന്ദ്രം അടച്ചുപൂട്ടിയെന്ന് പറയുന്നത് വാസ്തവിരുദ്ധമാണെന്നും ഈ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാധ്യമപ്രവർത്തകയായ കെ.എസ്. ശരണ്യമോളാണ് ശ്രീധന്യ സുരേഷ് അടക്കമുള്ളവരെ മന്ത്രി എ.കെ. ബാലൻ മൂന്നുവർഷം മുൻപ് ഇറക്കിവിട്ടെന്ന് ആരോപിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയത്. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഐഎഎസ് നേടിയ ശ്രീധന്യയെ ഞാൻ അഭിനന്ദിച്ചതിന്റെ പേരിൽ നവമാധ്യമങ്ങളിൽ അടക്കം ചിലർ നടത്തുന്ന പ്രചരണം അത്യന്തം നിരുത്തരവാദപരമാണ്. പട്ടികവർഗ്ഗ മേഖലയിൽ ഈ സർക്കാർ ചെയ്ത മികച്ച പ്രവർത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതാണ്. അത് ഒരു രോഗത്തിന്റെ ലക്ഷണം കൂടിയാണ്. വാർത്തയിൽ പറയുന്ന കാര്യങ്ങളിൽ സത്യത്തിന്റെ ഒരു കണിക പോലും ഇല്ല. അതുകൊണ്ട് തന്നെ വിമർശനത്തിന് മറുപടി പോലും അർഹിക്കുന്നില്ല. മൂന്ന് വർഷം മുൻപ് എന്റെ ചേംബറിൽ നിന്നും ഇറക്കിവിട്ടു എന്ന് പറയുന്ന സംഭവം എന്തേ അന്ന് വാർത്തയായില്ല.? മൂന്ന് വർഷം കഴിഞ്ഞാണോ പ്രതികരിക്കുന്നത് - അതും ഒരു സർക്കാർ സ്വീകരിച്ച നടപടികളിലൂടെ നേട്ടം കൈവരിച്ച കുട്ടിയെ അഭിനന്ദിച്ചതിന്റെ പേരിൽ. ഐഎഎസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടി എന്ന് പറയുന്നത് പോലും വാസ്തവ വിരുദ്ധമാണ്. ഈ സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവിടെ മുന്നൂറ് കുട്ടികൾ ഇപ്പോൾ പഠിക്കുന്നുമുണ്ട്. ഈ സ്ഥാപനം തുടങ്ങി 28 വർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും ഐഎഎസ് നേടാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ ലക്ഷ്യം നേടാം എന്ന ആലോചനയിൽ നിന്നും സ്ഥാപനത്തെ നിലനിർത്തിക്കൊണ്ട് തന്നെ ചില മാറ്റങ്ങൾ വരുത്തുകയാണ് വകുപ്പ് ചെയ്തത്. മുഖ്യധാരാ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യമായി പരിശീലനവും അനുബന്ധ സഹായങ്ങളും നൽകി കൂടുതൽ പേർക്ക് ഐഎഎസ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. ശ്രീധന്യ 2016-17 വർഷം നമ്മുടെ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. അടുത്ത വർഷം മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് സർക്കാർ എല്ലാ സഹായവും നൽകി. ഈ സർക്കാർ വന്ന ശേഷം വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും നിരവധി നവീന പദ്ധതികൾ ഈ കുട്ടികൾക്കായി ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. സ്പെഷ്യൽ റിക്രൂട്മെന്റ്, നൈപുണ്യ വികസന പരിശീലനത്തിലൂടെ വിദേശത്തടക്കം തൊഴിൽ നേടാൻ അവസരം, സാമൂഹ്യ പഠനമുറി, ഗോത്രബന്ധു തുടങ്ങിയ പദ്ധതികളിലൂടെ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഈ സർക്കാർ നടപ്പാക്കിയത്. പൊതുവിൽ പട്ടികജാതി/പട്ടികവർഗ്ഗ മേഖലയിലെ ഉത്തരവാദപ്പെട്ട സംഘടനകളുമായെല്ലാം സർക്കാർ ഇത്തരം പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ അവർ നൽകുന്നുമുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളെ ക്രിയാത്മകമായി വിമർശിക്കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ അസഹിഷ്ണുത ഉള്ളവരാണ്. തികഞ്ഞ അവജ്ഞയോടെ ഇത് തള്ളിക്കളയുന്നു. നിങ്ങൾ ഇറക്കിവിട്ട ശ്രീധന്യയ്ക്ക് ഐ.എ.എസ്. കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസാണ്.... Content Highlights: Minister Ak Balan Sreedhanya Suresh Saranyamol Ks Civil Service Exam IAS


from mathrubhumi.latestnews.rssfeed http://bit.ly/2Z0hyQm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages