48 വർഷത്തേക്ക് സ്വന്തം ഐപാഡ് ലോക്ക് ആയി എന്നുപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. വാഷിങ്ടണിലെ ഒരു മാധ്യമപ്രവർത്തകനാണ് ഈ അനുഭവമുണ്ടായത്. പണി ഒപ്പിച്ചതാകട്ടെ അദ്ദേഹത്തിന്റെ മൂന്ന് വയസുകാരനായ മകനും. തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചപ്പോൾ ഐപാഡ് ലോക്ക് ആവുകയായിരുന്നു. ന്യൂയോർക്കർ മാഗസിനിലെ എഴുത്തുകാരനായ ഇവാൻ ഒസ്നോസ് ആണ് തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്.ഇത് വ്യാജമാണെന്ന് തോന്നാം, ഇത് ഞങ്ങളുടെ മൂന്നുവയസുകാരൻ അൺലോക്ക് (പലതവണ ) ചെയ്യാൻ ശ്രമിച്ച ഐപാഡ് ആണ്. എന്തേങ്കിലും വഴിയുണ്ടോ? ഒസ്നോസ് പറഞ്ഞു. Uh, this looks fake but, alas, it's our iPad today after 3-year-old tried (repeatedly) to unlock. Ideas? pic.twitter.com/5i7ZBxx9rW — Evan Osnos (@eosnos) April 6, 2019 ഐപാഡിന്റെ ഒരു സ്ക്രീൻഷോട്ടും ഒസ്നോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. iPad is disabled. try again in 25,536,442 minutes എന്ന സന്ദേശം സ്ക്രീനിൽ കാണാം. അതായത് 2067 വരെ കാത്തിരിക്കണം. ഈ പ്രശ്നം നേരിടുന്നവർ അവരുടെ ഉപകരണം ഐട്യൂൺസ് വഴി റീസ്റ്റോർ ചെയ്യണമെന്നാണ് ആപ്പിളിന്റെ നിർദേശം. ഉപകരണത്തിലെ വിവരങ്ങൾ ബാക്ക് അപ്പ് ചെയ്തിട്ടില്ലാത്തവർക്ക് റീസ്റ്റോർ ചെയ്യുമ്പോൾ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഒസ്നോസിനും തന്റെ ഐപാഡ് റീസ്റ്റോർ ചെയ്യേണ്ടി വന്നു. Content Highlights:three year old Locks dad out of his ipad for 48 years
from mathrubhumi.latestnews.rssfeed http://bit.ly/2I84x1T
via
IFTTT
No comments:
Post a Comment