തൃപ്രയാർ: വോട്ടവകാശം വിനിയോഗിക്കാൻ വ്യവസായി എം.എ. യൂസഫലി എത്തിയത് മലേഷ്യയിലെ ക്വാലാലംപുരിൽനിന്ന്. തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ യൂസഫലി ഭാര്യ ഷാബിറയോടൊപ്പം ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിൽ നാട്ടികയിലെ വസതിയിൽ എത്തി. നാട്ടിക എ.എം.എൽ.പി. സ്കൂളിലെ 115-ാം ബൂത്തിലായിരുന്നു ഇരുവർക്കും വോട്ട്. വോട്ട് ചെയ്തശേഷം യൂസഫലിയും ഭാര്യയും അബുദാബിയിലേക്ക് മടങ്ങി. രണ്ടാംതവണയാണ് താൻ വോട്ട് ചെയ്യാനെത്തുന്നതെന്ന് യൂസഫലി പറഞ്ഞു. Content Highlights:lulu group owner MA Yusuf Ali casts his vote in Nattika
from mathrubhumi.latestnews.rssfeed http://bit.ly/2DpkdtJ
via
IFTTT
No comments:
Post a Comment