ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സത്യവാങ്മൂലം നൽകിയ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിനോട് ബുധനാഴ്ച ഹാജരാകാൻ സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് ബെയ്ൻസിന് നോട്ടീസയച്ചത്. ബെയ്ൻസ് നേരിട്ട് ഹാജരായി തന്റെ വാദങ്ങളുടെ തെളിവ് നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ജെറ്റ് എയർവെയ്സ് ഉടമ നരേഷ് ഗോയലിനും രൊമേഷ് ശർമയ്ക്കും എതിരെയാണ് ബെയ്ൻസ് ആരോപണം ഉന്നയിച്ചത്. ജെറ്റ് എയർലൈൻസിന്റെ മേൽ നിലവിലുള്ള വായ്പാക്കേസിൽ വിധി അനുകൂലമാക്കാൻ ഗോയൽ ശർമയെ ഉപയോഗിച്ച് ഗൊഗോയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഗൊഗോയ് വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉയർത്തിയതെന്നും ബെയ്ൻസ് അറിയിച്ചു. കൂടാതെ അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന് ജെറ്റ് എയർവെയ്സിൽ നിക്ഷേപമുണ്ടെന്ന് വിശ്വസനീയമായ തെളിവുണ്ടെന്നും ബെയ്ൻസ് സത്യവാങ് മൂലത്തിൽ പ്രസ്താവിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്ന് ബെയ്ൻസ് തന്റെ സത്യവാങ് മൂലത്തിൽ ആവർത്തിച്ചിരുന്നു. കൂടാതെ ലൈംഗികാരോപണം ഉന്നയിച്ച കോടതി ജീവനക്കാരിയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് പ്രകാശ് എന്നയാൾ തന്നെ സമീപിച്ചതായും ബെയ്ൻസ് പറഞ്ഞിരുന്നു. പ്രകാശ് തനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിഷേധിച്ചപ്പോൾ ഒന്നരക്കോടി രൂപ നൽകാമെന്ന് പറഞ്ഞതായും ബെയ്ൻസ് പറയുന്നു. ഇതൊക്കെ ഗൂഢാലോചന നടന്നത്് ഉറപ്പിക്കുന്നുവെന്ന് ബെയ്ൻസ് പറയുന്നു. ഈ വിഷയത്തിൽ ജൂഡീഷ്യൽ അന്വേഷണവും ബെയ്ൻസ് ആവശ്യപ്പെട്ടിരുന്നു. Content Highlights: SC Notice to Lawyer,CJI Framed in Sexual Harassment Case, Jet Airways Founder
from mathrubhumi.latestnews.rssfeed http://bit.ly/2GExLDC
via
IFTTT
No comments:
Post a Comment