ചെന്നൈ: പരാജയ പരമ്പരയിൽ നിന്ന് തിരിച്ചുവന്ന് ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എല്ലിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. കളി തീരാൻ ഇതോടെ പതിനൊന്ന് കളികളിൽ നിന്ന് പതിനാറ് പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തി. അവസാന പന്തിലായിരുന്നു ചെന്നൈയുടെ ജയം. ഹൈദരാബാദിലെ ആറു വിക്കറ്റിന്റെ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ചെന്നൈയ്ക്ക് ഈ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാർണറുടെയും ബാറ്റിങ് മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യം മറികടന്നു. 53 പന്തിൽ നിന്ന് 96 റൺസെടുത്ത ഷെയ്ൻ വാട്സനാണ് ചെന്നൈയുടെ വിജയശിൽപി. ആറ് സിക്സും ഒൻപത് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്. സുരേഷ് റെയ്ന 38 ഉം അമ്പാട്ടി റായിഡു പുറത്താകാതെ 21 ഉം റൺസെടുത്തു. ഹൈദരാബാദിനുവേണ്ടി ഭുവനേശ്വർ കുമാറും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പുറത്താകാതെ 49 പന്തിൽ നിന്ന് 83 റൺസെടുത്ത മനീഷ് പാണ്ഡെയുടെ ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 175 റൺസെടുത്തത്. വാർണർ 45 പന്തിൽ നിന്ന് 57 റൺസെടുത്തു. ബെയർസ്റ്റോ പൂജ്യത്തിന് പുറത്തായി. വിജയ്ശങ്കർ 20 പന്തിൽ നിന്ന് 26 റൺസെടുത്തു. ചെന്നൈയ്ക്കുവേണ്ടി ഹർഭജൻ രണ്ടും ചാഹർ ഒരു വിക്കറ്റും വീഴ്ത്തി. പത്ത് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ഹൈദരാബാദ് നാലാമതാണ്. The @ChennaiIPL win the toss and elect to bowl first against the @SunRisers.#CSKvSRH pic.twitter.com/Vfb8BdSbhP — IndianPremierLeague (@IPL) April 23, 2019 Content Highlights:IPl 2019 Chennai Super Kings Sunrisers Hyderabad CSKvSRH
from mathrubhumi.latestnews.rssfeed http://bit.ly/2GCU7Fz
via
IFTTT
No comments:
Post a Comment