മോദി തരംഗമെന്ന് എന്‍ഡിഎ, രാഹുല്‍ തരംഗമെന്ന് യുഡിഎഫ്; വര്‍ഗീയത വാഴില്ലെന്ന് എല്‍ഡിഎഫും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

മോദി തരംഗമെന്ന് എന്‍ഡിഎ, രാഹുല്‍ തരംഗമെന്ന് യുഡിഎഫ്; വര്‍ഗീയത വാഴില്ലെന്ന് എല്‍ഡിഎഫും

തിരുവനന്തപുരം: കേരളം ആവേശത്തോടെ രേഖപ്പെടുത്തിയ പോളിങ്ശതമാനത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച് മുന്നണികൾ. പോളിങ്ങ് ശതമാനത്തിലുള്ള വർദ്ധന തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽഡിഎഫും യുഡിഎഫും എൻഡിഎയും ഇവകാശവാദമുന്നണിയിച്ചുകഴിഞ്ഞു.പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്.. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരേന്ത്യയിൽ വർഗീയ ചേരിതിരിവും വംശഹത്യയും കലാപങ്ങളും സംഘടിപ്പിച്ചവർ കേരളത്തിൽ വന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് ധരിച്ചിരുന്നു. അവർ തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ നമുക്ക് കാണാനാകും. എ. വിജയരാഘവൻ (എൽ.ഡി.എഫ് കൺവീനർ) നിത്യജീവിതത്തിന്റെ വിഷയങ്ങൾക്ക് അപ്പുറത്ത് ചില വൈകാരിക തലങ്ങൾ സൃഷ്ടിക്കാനുള്ള പരിശ്രമവും ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും നടത്തി. എന്നാൽ അതൊന്നും ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നത് ഈ തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്താൻ പോകുകയാണ്. കോടിയേരി ബാലകൃഷ്ണൻ ഇലക്ഷൻ കമ്മീഷന്റെ ക്രമീകരണം സമ്പൂർണമായി പാളിയിരിക്കുകയാണ്. ഏതിൽ കുത്തിയാലും താമരയ്ക്ക് പോകുന്ന യന്ത്രവും വന്നിട്ടുണ്ട്. മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ്. കാനം രാജേന്ദ്രൻ പ്രവചനങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ സൂചനയാണ് കേരളത്തിലെ മികച്ച പോളിങ്. വി.എസ് അച്യുതാനന്ദൻ ഇടതുപക്ഷത്തിന് അനുകൂല തരംഗമുണ്ടാകുമെന്നാണ് പോളിങ് നൽകുന്ന സൂചന. ഭൂരിപക്ഷം സീറ്റുകളിലുംഇടതുപക്ഷം ജയിക്കും. എം.പി വീരേന്ദ്രകുമാർ കേരളത്തിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രതീക്ഷ. എ.കെ ആന്റണി കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകാൻ, അഞ്ച് വർഷം രാജ്യം ഭരിച്ച് ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള നടപടികൾ നടത്തികൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഏക നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്ന് സാക്ഷര കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്. രമേശ് ചെന്നിത്തല രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ കേരളത്തിൽ രാഹുൽ തരംഗമാണ്. 20 ൽ 20 സീറ്റും നേടാൻ കോൺഗ്രസിന്കഴിയും. മുഖ്യമന്ത്രിയുടെ മോഹങ്ങൾ പൊലിയാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായുള്ള ശക്തമായ ജനവികാരംഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഉമ്മൻ ചാണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരാജയം തുറന്നുകാട്ടാൻ യുഡിഎഫിനു സാധിച്ചു. ഭരണനേട്ടം ഉയർത്തിക്കാണിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞില്ല. അതിനാൽ തന്നെ യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നു. ശ്രീധരൻപിള്ള നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി ഏറ്റവും വലിയ ജനമുന്നേറ്റം കേരളത്തിൽ ദൃശ്യമാകും. ഒട്ടേറെ സീറ്റുകൾ ജയിക്കാനുള്ള സാധ്യതയുണ്ട്. കുമ്മനം രാജശേഖരൻ സത്യം ജയിക്കണം.നിരവധി കള്ള പ്രചാരണങ്ങൾ നടത്തി ജനങ്ങളെ വഴിതെറ്റിച്ച് എൻ.ഡി.എയെ പരാജയപ്പെടുത്താൻ നടത്തുന്ന ഏത് ശ്രമങ്ങളും ജനങ്ങൾ ചെറുത്ത് തോപ്പിക്കും. Content Highlight: Reaction of the leaders after Lok sabha election polling Kerala


from mathrubhumi.latestnews.rssfeed http://bit.ly/2IP7oMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages