നെടുമങ്ങാട് : നിര്‍മ്മാണ ജോലികള്‍ക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച തൊഴിലാളി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൂങ്ങി മരിച്ചു. ചെല്ലാംകോട് പാളയത്തില്‍മുകള്‍ കുഴിവിള വീട്ടില്‍ ഷിബുകുമാര്‍ (38) ആണ് മരിച്ചത്.
ജില്ലാ ആശുപത്രിയില്‍ സര്‍ജിക്കല്‍ വാര്‍ഡിലെ സ്‌റ്റോര്‍ റൂമിലാണ് ഷിബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച കല്ലയത്ത് കെട്ടിടം പണിക്കിടെ രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഷിബു ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങി മരിക്കുകയായിരുന്നു.
വീണു പരിക്കേറ്റതാണെന്ന് കരുതിയാണ് ഒപ്പമുണ്ടായിരുന്ന ജോലിക്കാര്‍ ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, താന്‍ ജീവനൊടുക്കാനായി കെട്ടിടത്തില്‍ നിന്നും ചാടിയതാണെന്ന് ഡ്യൂട്ടി ഡോക്ടറോട് ഷിബു വെളിപ്പെടുത്തി. കേസ് ഷീറ്റില്‍ ഡോക്ടര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഷിബുകുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ പുരുഷന്മാരുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഷിബു ഉറക്കമായപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ദീപ വരാന്തയിലേയ്ക്ക് പോയി. പുരുഷന്മാരുടെ വാര്‍ഡില്‍ സ്ത്രീകളെ കൂടെ ഇരുത്താത്തതിനാല്‍ ദീപ പുലര്‍ച്ചയോടെയാണ് വാര്‍ഡില്‍ എത്തിയത്. ആ സമയം ഷിബു അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ഷിബുവിനെ കണ്ടെത്തയത്.
മക്കള്‍: ഷിദി, വൈഗ, ഷിദിന്‍, വൈജിന്‍
from mangalam.com https://ift.tt/2YLcIGv
via IFTTT
No comments:
Post a Comment