ലിമ : മിസ് പെറു 2019 ആയ അനേല ഗ്രദോസിന്റെ സുന്ദരിപ്പട്ടം അധികൃതര്‍ തിരിച്ചെടുത്തതായി റിപ്പോര്‍ട്ട്. പൊതുഇടത്തിലുള്ള അനേലയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുപതുകാരിയായ അനേല കിരീടം ചൂടിയത്. നിരവധി വമ്പന്‍ അവസരങ്ങളാണ് ഇതോടെ ലഭിച്ചത്. കിരീടം നഷ്ടമായതോടെ കരാന്‍ നല്‍കിയവരെല്ലാം പിന്‍വാങ്ങി.
മദ്യപിച്ചു മദോന്മത്തയായി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സുന്ദരി കിരീടം പോയത്. കുറച്ചു ദിവസം മുമ്പാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്. അധികം വൈകാതെ വൈറലായി. തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇത്തരത്തിലൊരാള്‍ ലോകസുന്ദരി മത്സരത്തിനെത്തുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് പറഞ്ഞാണ് കിരീടം തിരിച്ചെടുത്ത്. സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുമുണ്ട്.
അതേസമയം, മത്സരത്തില്‍ അനേലയുടെ എതിരാളിയായിരുന്ന കാമില കാനികോബയാണ് വീഡിയോ പകര്‍ത്തിയതും പുറത്തുവിട്ടതുമെന്നാണ് ആരോപണം. കാമിലയ്ക്ക് മിസ് പെറു മത്സരത്തില്‍ മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതിന്റെ വിഷമം തീര്‍ക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയും പ്രചരിപ്പിച്ചതും. കാമിലയ്‌ക്കെതിരെ അനേല നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കാമില പറയുന്നത്. സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു എന്നതും ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതും ശരിതന്നെ. എന്നാല്‍ അവ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയോ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്നാണ് കാമില പറയുന്നത്. അന്വേഷണം നടക്കുകയാണെങ്കില്‍ തെളിയിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു
from mangalam.com https://ift.tt/2TS0VSU
via IFTTT
No comments:
Post a Comment