നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡിനു വേണ്ടിയുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡിനു വേണ്ടിയുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റി

ന്യുഡല്‍ഹി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടനും എട്ടാം പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. മേയ് ഒന്നിലേക്കാണ് മാറ്റിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് മാറ്റിയത്. ഹര്‍ജിയില്‍ തീരുമാനം ആകുന്നതുവരെ കുറ്റം ചുമത്തരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനോട് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പ്രതികരിച്ചില്ല.

കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പ്രതിയ്ക്ക് നല്‍കരുതെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ചിത്രങ്ങള്‍ പ്രതി പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ ഇതിനു കാരണമായി പറയുന്നത്.

എന്നല്‍ പ്രതിയായ തനിക്ക് മെമ്മറി കാര്‍ഡ് ലഭിക്കാന്‍ മൗലികവും ഭരണഘടനാപരവുമായ അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മെമ്മറി കാര്‍ഡില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട്. തന്നെ കേസില്‍പെടുത്താന്‍ മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നാണ് ദിലീപ് ഇതിനു മറുപടി നല്‍കിയിരിക്കുന്നത്.



from mangalam.com https://ift.tt/2YLcGhR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages