ബോളിവുഡ് സംവിധായകരെ വധിക്കാന്‍ പദ്ധതിയിട്ടു; ഇന്റര്‍പോള്‍ തേടുന്ന ഇന്ത്യക്കാരനെ അമേരിക്കയില്‍ നിന്ന് നാടുകടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ബോളിവുഡ് സംവിധായകരെ വധിക്കാന്‍ പദ്ധതിയിട്ടു; ഇന്റര്‍പോള്‍ തേടുന്ന ഇന്ത്യക്കാരനെ അമേരിക്കയില്‍ നിന്ന് നാടുകടത്തി

ന്യുയോര്‍ക്ക്: ബോളിവുഡ് സംവിധായകരായ മഹേഷ് ഭട്ടിനെയും കരീം മൊറാനിയേയും വധിക്കാന്‍ പദ്ധതിയിട്ട ഇന്ത്യക്കാരനെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. ഉബൈദുള്ള അബ്ദുള്‍റഷീദ് റാഡിയോവാല (46) എന്ന ഒബെദ് റാഡിയോവാലയെ ആണ് ചൊവ്വാഴ്ച ഇന്ത്യയിലെ അധികൃതര്‍ക്ക് കൈമാറിയത്. ഇയാള്‍ക്കെതിരെ വധശ്രമം, പിടിച്ചുപറി, മോഷണം, അനധികൃതമായി ആയുധം കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് അയാളെ ഇന്ത്യക്ക് കൈമാറുകയാണെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

2014ലാണ് മഹേഷ് ഭട്ടിനെ വധിക്കാനായി ഗൂഢാലോചന നടത്തിയതിനും കരീം മൊറാനിക്കു നേരെ വെടിയുതിര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒബെദ് റാഡിയോവാലയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്ന മകോക്കാ കോടതി പുതിയ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് സി.ബി.ഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു.

യു.എസില്‍ അനധികൃതമായി താമസിച്ചുവന്നിരുന്ന ഒബെദിനെ 2017 സെപ്തംബറില്‍ ന്യൂജഴ്‌സിയിലെ ഇസെലിനില്‍ നിന്നാണ് നേവാക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് റിമൂവല്‍ ഓപറേഷന്‍സ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ ഇമിഗ്രേഷന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2TOFoe8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages