ജയ്പൂരില്‍ ബിജെപി മന്ത്രി രാജ്യവര്‍ദ്ധന സിംഗിനെതിരേ കൃഷ്ണാ പൂനിയ; ഷൂട്ടറും ഡിസ്‌ക്കസ് ത്രോ താരവും ഏറ്റുമുട്ടുമ്പോള്‍ മത്സരം ഒളിമ്പ്യന്മാര്‍ തമ്മില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ജയ്പൂരില്‍ ബിജെപി മന്ത്രി രാജ്യവര്‍ദ്ധന സിംഗിനെതിരേ കൃഷ്ണാ പൂനിയ; ഷൂട്ടറും ഡിസ്‌ക്കസ് ത്രോ താരവും ഏറ്റുമുട്ടുമ്പോള്‍ മത്സരം ഒളിമ്പ്യന്മാര്‍ തമ്മില്‍

ജയ്പൂര്‍: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വ്യത്യസ്തമായ മത്സരത്തിനൊരുങ്ങുകയാണ് ജയ്പൂര്‍. കായിക മേഖലയില്‍ നിന്നുള്ള രണ്ടു സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന ജയ്പൂര്‍ റൂറലില്‍ ഷൂട്ടിംഗ് താരവും ബിജെപി സര്‍ക്കാരിലെ മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത് ഡിസ്‌ക്കസ് ത്രോ താരവും കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയുമായ കൃഷ്ണാ പൂനിയയെ. ഒളിമ്പിക്‌സില്‍ പങ്കെടുത്ത രണ്ടു താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ വരുന്നതും ഇതാദ്യം.

നിലവിലെ എന്‍ഡിഎ സര്‍ക്കാരില്‍ യുവജനക്ഷേമ കായിക സഹമന്ത്രിയായി സേവനം ചെയ്യുന്ന രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് മെഡല്‍ നേട്ടം സ്വന്തമാക്കിയ ആളാണ്. ഇന്ത്യന്‍ സേനയില്‍ കേണലായി വിരമിച്ച രാത്തോഡ് 2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ ഡബിള്‍ ട്രാപ്പ് ഇനത്തില്‍ വെള്ളി നേടിയ താരമാണ്. വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ 25 മെഡലുകള്‍ നേടിയിട്ടുണ്ട്.

ഡിസ്‌ക്കസ് ത്രോയില്‍ അനേകം അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള കൃഷ്ണാപൂനിയ 2004,2008,2012 ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത ഗെയിംസില്‍ സ്വര്‍ണ്ണം നേടുകയും ചെയ്തിരുന്നു. 2018 ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാദുല്‍പൂരില്‍ നിന്നും ജയം നേടിയ 36 കാരിയില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെയ്ക്കുന്നത്.

ഇരുവരും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഒരു പോലെയായിരുന്നു. 2013 ല്‍ രാഷ്ട്രീയത്തില്‍ എത്തിയ രാത്തോഡ് ശക്തമായ മോഡി തരംഗം നില നിന്ന 2014 ല്‍ വിജയം നേടിയപ്പോള്‍ 2013 ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൃഷ്ണാ പൂനിയയ്ക്ക് ആദ്യ തെരഞ്ഞെടുപ്പില്‍ തോല്‍വിയായിരുന്നു ഫലം. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. 2018 ലെ അസംബ്‌ളി തെരഞ്ഞെടുപ്പില്‍ ബിഎസ്പി എംഎല്‍എ മനോജ് ന്യാംഗ്‌ളിയെയും ബിജെപി നേതാവ് രാംസിംഗ് കസ്വാനേയുമാണ് കൃഷ്ണാ പൂനിയ തോല്‍പ്പിച്ചത്.

ബിജെപി ആദ്യം പുറത്തിറക്കിയ പട്ടിയില്‍ തന്നെ സ്ഥാനമുണ്ടായിരുന്ന രാജ്യവര്‍ദ്ധന്‍ രാത്തോഡിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ കൃഷ്ണാപൂനിയ മത്സരിക്കുന്ന വിവരം അപ്രതീക്ഷിതമായിട്ടാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. താന്‍ ഒരു കര്‍ഷകന്റെ മകളായതിനാല്‍ ഗ്രാമീണ ജനതയുടെ പ്രശ്‌നങ്ങള്‍ കൃത്യമായിട്ട് തനിക്കറിയാം എന്ന് ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ് കൃഷ്ണാപൂനിയ. ഗ്രാമീണ യുവത്വത്തില്‍ നിന്നുമാണ് താന്‍ കായിക വേദിയിലേക്ക് എഴുന്നേറ്റ് വന്നതെന്നും എയര്‍ കണ്ടീഷന്‍ ഹാളില്‍ ഇരുന്നു കൊണ്ട് മെഡല്‍ നേടിയ ആളല്ലെന്നും പറഞ്ഞു.

ഏതന്‍സ് ഗെയിംസില്‍ വെള്ളിനേടിക്കൊണ്ട് ദേശീയ കായികവേദിയുടെ ശ്രദ്ധ നേടിയ രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ് ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ വെള്ളി നേടിയ താരമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും രണ്ടു സ്വര്‍ണ്ണം നേടിയിട്ടുണ്ട്. വൈകിയാണ് രാഷ്ട്രീയത്തില്‍ എത്തിയതെങ്കിലും മന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി അദ്ദേഹത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചത്.

ഇരുവരും പരസ്പരം മത്സരിക്കുമ്പോള്‍ സാമുദായികമായ ശക്തി കൂടി നിര്‍ണ്ണയാകമാകും എന്ന് വിലയിരുത്തലുണ്ട്. മണ്ഡലത്തില്‍ 25 ശതമാനത്തോളം വോട്ടര്‍മാരുള്ള ജാട്ട് സമുദായത്തില്‍ നിന്നുള്ളയാളാണ് കൃഷ്ണാ പൂനിയ. രാത്തോഡ് വരുന്ന രജപുത്ത് സമുദായത്തില്‍ നിന്നുള്ളവര്‍ ഇവിടെ 10 ശതമാനം മാത്രമാണ്. എന്നിരുന്നാലും ബിജെപി പ്രവര്‍ത്തകരെ തനിക്ക് പിന്നില്‍ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്നത് രാത്തോഡിന് പ്രതീക്ഷയാണ്. 2014 ല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സിപി ജോഷിക്കെതിരേയായിരുന്നു രാത്തോഡ് വിജയം നേടിയത്.



from mangalam.com https://ift.tt/2YKqpFK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages