എംപാനല്‍ഡ് ഡ്രൈവര്‍മാര്‍: കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

എംപാനല്‍ഡ് ഡ്രൈവര്‍മാര്‍: കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: എംപാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരേ കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിയിൽ അപ്പീൽ നൽകും. വിധി പെട്ടെന്ന് നടപ്പാക്കിയാൽ 600-ഓളം സർവീസുകളെ ബാധിക്കുമെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിയെ സമീപിക്കുക. വിഷയത്തിൽ സുപ്രീംകോടതിയെ വസ്തുതകൾ ബോധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കെ.എസ്.ആർ.ടി.സി.യിലെ 1565 എംപാനൽഡ് ഡ്രൈവർമാരെ ഏപ്രിൽ 30-നകം പിരിച്ചുവിടണമെന്ന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. റിസർവ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരേ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ അപ്പീലുകളിലായിരുന്നു ഹൈക്കോടതിയുടെ വിധി. റിപ്പോർട്ടുചെയ്ത ഒഴിവുകളിലേക്ക് നിയമനത്തിന് പി.എസ്.സി.യോട് ശുപാർശ ചെയ്യണോ എന്നതെല്ലാം കെ.എസ്.ആർ.ടി.സി.ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒഴിവുകളിൽ എംപാനൽഡ് ഡ്രൈവർമാരെ അനുവദിക്കാനാവില്ല. എംപാനൽഡ് ഡ്രൈവർമാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളെ ഈ വിധി ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി. എംപാനൽഡ് കണ്ടക്ടർമാരെ ഇതേരീതിയിൽ പിരിച്ചുവിടാൻ നേരത്തേ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ കെ.എസ്.ആർ.ടി.സി.ക്ക് നിയമാനുസൃതം താത്കാലികനിയമനം നടത്താം. എന്നാൽ, 180 ദിവസത്തിൽക്കൂടുതൽ എംപാനൽഡുകാർക്ക് തുടരാനാവില്ലെന്ന വിധിയുടെ ഭാഗങ്ങളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. Content Highlights:high court verdict against m paneled drivers; ksrtc will give appeal in suprem court


from mathrubhumi.latestnews.rssfeed http://bit.ly/2U7JNsz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages