പാലക്കാട്: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫ് നടത്തിയത് വലിയ മുന്നേറ്റമായിരുന്നു. അതിൽ വിറളിപൂണ്ട ചിലരാണ് തനിക്കെതിരായ ഗൂഢാലോചന നടത്തിയത്. അത് പാർട്ടിയിലോ മുന്നണിയിലോ ഉള്ള ആളുകളല്ല. യുഡിഎഫിലും കോൺഗ്രസിലും എല്ലാവരും ഒറ്റക്കെട്ടായാണ്പ്രവർത്തിച്ചത്. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. അതു സംബന്ധിച്ച് ഫലപ്രഖ്യാപനത്തിനു ശേഷം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസിക്കെതിരെ താൻ പ്രസ്താവന നടത്തിയെന്ന വാർത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. കെപിസിസി ഫണ്ട് നൽകിയില്ലെന്ന് താൻ ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് ഫണ്ട് കെപിസിസി ഫണ്ട് നൽകിയില്ലെന്നും അതാണ് പ്രചാരണത്തിൽ പിന്നിലാകാൻ കാരണമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. Content Highlights:v k sreekandan allegation of conspiracy, palakkad, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Dv0s3L
via
IFTTT
No comments:
Post a Comment