ബിൽകിസ്; അസാധാരണ പോരാളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

ബിൽകിസ്; അസാധാരണ പോരാളി

ന്യൂഡൽഹി: 2002 മാർച്ച് മൂന്ന്. ഗോധ്ര തീവണ്ടി തീവെപ്പ് നടന്നതിന്റെ നാലാംദിവസം. ഗുജറാത്തിലെങ്ങും കലാപമായിരുന്നു. ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ആയിരങ്ങൾ ജീവനുംകൊണ്ട് പലായനം ചെയ്യുകയായിരുന്നു. അതിലൊരു കുടുംബമായിരുന്നു ദാഹോദ് ജില്ലയിലെ ബിൽകിസ് ബാനോവിന്റേത്. ലോറിയിൽ അവർ 17 പേരുണ്ടായിരുന്നു. രംധിക്പുരിലെത്തിയപ്പോൾ ജനക്കൂട്ടം ലോറിക്കുനേരെ പാഞ്ഞടുത്തു. അതിലുണ്ടായിരുന്നവരെ പിടിച്ചിറക്കി. 14 പേരെ കൊന്നു. അതിൽ ബിൽകിസിന്റെ രണ്ടുവയസ്സുള്ള മകൾ സലേഹയുമുണ്ടായിരുന്നു. ആ കുഞ്ഞിന്റെ തല കൊലയാളികൾ തകർത്തു. അഞ്ചുമാസം ഗർഭിണിയായ ബിൽകിസിനെയും അവർ വെറുതെ വിട്ടില്ല. കൂട്ടബലാത്സംഗം ചെയ്തു. അർധപ്രാണയായപ്പോൾ മരിക്കാൻ വിട്ടിട്ട് കടന്നുകളഞ്ഞു. ബിൽകിസ് മരിച്ചില്ല. മൂന്നു മണിക്കൂറോളം കഴിഞ്ഞപ്പോൾ അവർക്കു ബോധം വീണു. “ഞാൻ നഗ്നയായിരുന്നു. എന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ ചുറ്റും കിടന്നിരുന്നു. ഞാൻ ഭയന്നുവിറച്ചു. നഗ്നത മറയ്ക്കാൻ ഒരു തുണ്ടു തുണിക്കായി ചുറ്റും തിരഞ്ഞു. എന്റെ അടിയുടുപ്പ് കണ്ണിൽപ്പെട്ടു. അതെടുത്തു നാണം മറച്ച് അടുത്തുള്ള കുന്നുകളിലേക്ക് ഞാൻ നടന്നു” -പിന്നീട് അവർ മൊഴി നൽകി. അവിടെ ഗോത്രവർഗ കുടുംബം ബിൽകിസിന് അഭയമേകി. പഠിപ്പില്ലായിരുന്നു ബിൽകിസിന്. പണവുമില്ലായിരുന്നു. എങ്കിലും അവർ ലിംഖേഡ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മൊഴികളിൽ വൈരുധ്യമുണ്ടെന്നും ബലാത്സംഗത്തിനു തെളിവില്ലെന്നും പറഞ്ഞ് ഒരുവർഷത്തിനുശേഷം കോടതി ബിൽകിസിന്റെ കേസ് അവസാനിപ്പിച്ചു. ബിൽകിസ് തളർന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷനിലും (എൻ.എച്ച്.ആർ.സി.) സുപ്രീം കോടതിയിലും പരാതി നൽകി. സുപ്രീംകോടതി പരാതി കേട്ടു. എൻ.എച്ച്.ആർ.സി.യിൽനിന്ന് റിപ്പോർട്ട് തേടി. 2003 ഡിസംബറിൽ സുപ്രീംകോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു. ബിൽകിസ് പറഞ്ഞ മുഴുവൻ പേരെയും 2004 ജനുവരിയിൽ സി.ബി.ഐ. അറസ്റ്റുചെയ്തു. അന്നു കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചു. കേസുമായി മുന്നോട്ടുപോകവേ ബിൽകിസ് ഒട്ടേറെ ഭീഷണികൾ നേരിട്ടു. രണ്ടുവർഷത്തിനിടെ 20 തവണയാണ് അവർക്ക് വീടുമാറേണ്ടി വന്നത്. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ ഗുജറാത്തിനു പുറത്തേക്കു മാറ്റണമെന്ന് അവർ സുപ്രീംകോടതിയോട് അഭ്യർഥിച്ചു. അഭ്യർഥന പരിഗണിച്ച കോടതി 2004 ഓഗസ്റ്റിൽ കേസ് മുംബൈയിലേക്കു മാറ്റി. നാലുവർഷത്തിനുശേഷം മുംബൈ കോടതിയുടെ വിധിവന്നു. കേസിലെ 20 പ്രതികളിൽ 13 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അവരിൽ 11 പേർക്കും ജീവപര്യന്തം തടവും നൽകി. ജസ്വന്ത് നായി, ഗോവിന്ദ് നായി, ശൈലേഷ് ഭട്ട്, രാധ്യേശാം ഭഗവൻ ദാസ് ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായി വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായി വൊഹാനിയ, രാജുഭായി സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് ബലാത്സംഗത്തിനും കൊലയ്ക്കും ശിക്ഷിക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയിൽ കലാപത്തിനിടയിലെ ബലാത്സംഗത്തിന് പ്രതികൾ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസായി ഇത് ചരിത്രത്തിൽ ഇടംനേടി. ബിൽകിസിന്റെയും അന്ന് കൊലയാളികളിൽനിന്നു രക്ഷപ്പെട്ട എട്ടുവയസ്സുകാരന്റെയും മൊഴികളാണ് നിർണായകമായത്. വിചാരണക്കോടതി വിധിക്കെതിരേ സി.ബി.ഐ. ബോംബെ ഹൈക്കോടതിയിലെത്തി. ജസ്വന്ത് നായി, ഗോവിന്ദ് നായി, ശൈലേഷ് ഭട്ട് എന്നിവരുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്നും മറ്റുള്ളവരെ വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. സി.ബി.ഐ.യുടെ ഹർജി 2017 മേയിൽ ബോംബെ ഹൈക്കോടതി തള്ളി. 2002-ൽ പരാതി നൽകാൻ ബിൽകിസ് ബാനോ ചെന്ന ലിംഖേഡ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരൻ സോമഭായി ഗോറിയെയും വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ബിൽകിസിന്റെ പരാതി സ്വീകരിക്കാതിരുന്നതിനും വ്യാജരേഖ ചമച്ചതിനും മൂന്നുകൊല്ലം തടവാണ് ഗോറിക്കു നൽകിയത്. വിധിവരുമ്പോൾ നാലു വർഷം തടവനുഭവിച്ചിരുന്നു ഗോറി. അതിനാൽ, അയാളെ മോചിപ്പിക്കാമെന്നു കോടതി അറിയിച്ചു. പക്ഷേ, വിചാരണയ്ക്കിടെ അയാൾ മരിച്ചുപോയിരുന്നു. Content Highlights:article about bilkis bano


from mathrubhumi.latestnews.rssfeed http://bit.ly/2GzYWht
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages