വാഹനങ്ങളിലെ പാര്‍ട്ടി പതാക നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഗതാഗതവകുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

വാഹനങ്ങളിലെ പാര്‍ട്ടി പതാക നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഗതാഗതവകുപ്പ്

ചെന്നൈ: രാഷ്ട്രീയപ്പാർട്ടികൾ വാഹനങ്ങളിൽ പാർട്ടിയുടെ പതാക സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് തമിഴ്നാട് സംസ്ഥാന ഗതാഗതവകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പിൽവന്ന പൊതുതാത്പര്യഹർജി പരിഗണിച്ചപ്പോഴാണ് ഗതാഗത വകുപ്പിൽനിന്ന് കോടതി വിശദീകരണം ചോദിച്ചത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടിയായാണ് മോട്ടോർ വാഹനനിയമത്തിൽ പതാക സ്ഥാപിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. നേതാക്കളുടെ ചിത്രം പ്രദർശിപ്പിക്കുന്നതും പാർട്ടിയിലെ സ്ഥാനം വാഹനത്തിൽ എഴുതുന്നതും നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടുത്തദിവസം വീണ്ടും പരിഗണിക്കും. വാഹനങ്ങളിൽ പാർട്ടിപതാക സ്ഥാപിക്കുന്നതും നേതാക്കളുടെ ചിത്രം വെക്കുന്നതും തമിഴ്നാട്ടിൽ സാധാരണമാണ്. Content Highlights;No provisions in Motor vehicle act allowing party flags on vehicles


from mathrubhumi.latestnews.rssfeed http://bit.ly/2IU8AOT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages