മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 11,600ന് മുകളിലെത്തി. സെൻസെക്സ് 131 പോയന്റ് നേട്ടത്തിൽ 38696ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11612ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 179 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ഊർജം, ഇൻഫ്ര, ഐടി ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അൾട്രടെക് സിമെന്റ്, എസിസി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2vlAtHz
via
IFTTT
No comments:
Post a Comment