ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ് ടെക്നോളജിയ്ക്ക് ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഇത് 250 ൽ അധികം ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി കോടതിയിൽ ഹാജരാക്കിയ രേഖയെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചെറുവീഡിയോകൾ ഉണ്ടാക്കി പങ്കുവെക്കാൻ സാധിക്കുന്ന വീഡിയോ സ്ട്രീമിങ് ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയിൽ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയാളുകൾ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട് എന്നാണ് സെൻസർ ടവർ എന്ന അനലറ്റിക്സ് സ്ഥാപനം നൽകുന്ന കണക്ക്. മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷൻ നീക്കം ചെയ്തത്. അശ്ലീല ദൃശ്യങ്ങൾ പെരുകുന്നു, നിശ്ചിത പ്രായത്തിൽ കുറവുള്ള കുട്ടികൾ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ അതിവേഗം ജനപ്രീതി പിടിച്ചുപറ്റിക്കൊണ്ടിരുന്ന സമയത്താണ് ടിക് ടോക്കിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഉള്ളടക്കത്തിന്റെ പേരിൽ ടിക് ടോക്കിനുമേൽ നിരോധനം വന്നത് മറ്റ് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളേയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ടിക് ടോക്കിനെതിരെ യുള്ള പരാതിയിൽ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ ടിക് ടോക്കിന് ഇന്ത്യയിൽ ഒരു തിരിച്ചുവരവുണ്ടാവുമോ എന്ന് പറയാൻ സാധിക്കൂ. Content Highlights:TikTok Ban Causing more than 3.5 cr Daily Loss, Risks Jobs Madras High court, Supreme Court
from mathrubhumi.latestnews.rssfeed http://bit.ly/2vm6SxC
via
IFTTT
No comments:
Post a Comment