തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്നാട് തീരമടുക്കുന്നു. അതിനാൽ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർവേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനാൽ രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കേരളത്തിൽ ചിലയിടങ്ങളിൽ 29, 30 തീയതികളിൽ ശക്തമായ മഴയുണ്ടായേക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ 29-ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴുമണിമുതൽ രാവിലെ ഏഴുമണിവരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തിന്റെ കിഴക്കും അതിനോടുചേർന്നുള്ള തെക്കൻ ബംഗാൾഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കൻ ബംഗാൾഉൾക്കടലിലും കേരളതീരത്തും മീൻപിടിക്കാൻ പോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴക്കടലിൽ മീൻപിടിക്കാൻ പോകുന്നവർ ഞായറാഴ്ചയ്ക്കു മുൻപ് തിരിച്ചെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേതന്നെ നിർദേശം നൽകിയിട്ടുണ്ട്. content highlights:chance for heavy rain in kerala
from mathrubhumi.latestnews.rssfeed http://bit.ly/2IJ43zD
via
IFTTT
No comments:
Post a Comment