കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി

ബെംഗളൂരു: കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. കർണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോൺ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി.വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരു സിറ്റി പോലീസിന് ഇതുസംബന്ധിച്ച ടെലഫോൺ സന്ദേശം ലഭിച്ചത്. തമിഴും ഹിന്ദിയും കലർന്ന ഭാഷയിൽ വിളിച്ചയാൾ സ്വാമി സുന്ദർ മൂർത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളിൽ ട്രെയിനുകളിൽ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ സന്ദേശം. അതേസമയം ടെലഫോൺ സന്ദേശത്തിന്റെ വസ്തുത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധനകൾ തുടരുകയാണ്. ഭീഷണി സന്ദേശത്തിന്റെ പശ്ചാലത്തലത്തിൽ കർണാടക പോലീസ് മേധാവി മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. Karnataka DG-IGP writes to DGs of Tami Nadu, Kerala, Andhra, Telangana, Puducherry, Goa, Maharashtra following a phone call by a man claiming to have info that cities in Tamil Nadu, Ktaka, Kerala, Andhra, Telangana, Puducherry, Goa, Maharashtra will be hit by terror attacks. pic.twitter.com/BcvXBHVX2y — ANI (@ANI) April 26, 2019 Content Highlights: terror attack threat in kerala and seven other states, bengaluru police receives a threat phonecall


from mathrubhumi.latestnews.rssfeed http://bit.ly/2XMQLFS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages