ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: രാജ്യത്ത് സമാധാനം പുലരാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട്ദക്ഷിണ സുഡാൻ നേതാക്കളുടെ പാദങ്ങൾ ചുംബിച്ച്പോപ്പ് ഫ്രാൻസിസ് . ദക്ഷിണ സുഡാൻ പ്രസിഡന്റ് സാൽവാ കിർ, പ്രതിപക്ഷ നേതാവ് റീക്ക് മച്ചർ മറ്റു നേതാക്കൾ എന്നിവരോടായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥന. അടുത്തമാസത്തോടെ ഐക്യസർക്കാർ രൂപവത്കരിക്കാമെന്ന യുദ്ധവിരാമ ഉടമ്പടിയിൽ നേതാക്കന്മാർ നേരത്തെ ഒപ്പിട്ടിരുന്നു. ആ ഉടമ്പടി പാലിക്കണമെന്നും മാർപാപ്പ നേതാക്കന്മാരോട് അഭ്യർഥിച്ചു. ഒരു സഹോദരനെന്ന നിലയിലാണ് സമാധാനത്തിൽ ജീവിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. എന്റെ ഹൃദയം കൊണ്ടാണ് ഇക്കാര്യം ചോദിക്കുന്നത്. നമുക്ക് മുന്നോട്ടു പോകാം. നിരവധി പ്രശ്നങ്ങളുണ്ടാകും. എന്നാൽ അവ നമ്മളെ കീഴ്പ്പെടുത്തിക്കൂടാ. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കൂ- മാർപ്പാപ്പ ആവശ്യപ്പെട്ടു. Photo: AFP ദക്ഷിണ സുഡാനിൽ ഐക്യസർക്കാർ രൂപവത്കരിക്കുന്നതിനു മുന്നോടിയായി വിഭാഗീയപ്രശ്നങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂർ പ്രാർഥനയ്ക്കും ധ്യാനത്തിനുമായി നേതാക്കളെ വത്തിക്കാനിലെ മാർപ്പാപ്പയുടെ വസതിയിലേക്ക് ക്ഷണിച്ചത്. ഇതിനിടെ നടന്ന യോഗത്തിലാണ് മാർപാപ്പ ഇവരുടെ പാദങ്ങൾ ചുംബിച്ച് അഭ്യർഥന നടത്തിയത്.എൺപത്തിരണ്ടുകാരനായ മാർപ്പാപ്പ തങ്ങളുടെ പാദങ്ങളിൽ ചുംബിക്കാൻ കുനിഞ്ഞതോടെ നേതാക്കന്മാർ അമ്പരന്നു. 2011ലാണ് സുഡാനിൽനിന്ന് പിരിഞ്ഞ് ദക്ഷിണ സുഡാൻ രൂപവത്കൃതമായത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു സുഡാൻ. എന്നാൽ ഇതിന്റെ ദക്ഷിണമേഖലയിൽ ക്രിസ്തുമത വിശ്വാസികളായിരുന്നു ഭൂരിപക്ഷം. സുഡാനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ദശാബ്ദങ്ങളായി ദക്ഷിണ സുഡാൻ മേഖല പ്രക്ഷോഭം നടത്തിയിരുന്നു. രൂപവത്കൃതമായി രണ്ടുവർഷത്തിനു ശേഷം 2013ൽ ദക്ഷിണ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. നാൽപ്പത് ലക്ഷത്തോളം ആളുകൾക്കാണ് അന്ന്ജീവൻ നഷ്ടമായത്. തുടർന്ന് സമാധാന കരാർ ഒപ്പുവെക്കുകയും ഐക്യസർക്കാർ രൂപവത്കരിക്കാൻ തീരുമാനം ആവുകയുമായിരുന്നു. Confira as imagens do momento em que o #PapaFrancisco se ajoelha para beijar os pés dos líderes sul-sudaneses. Um gesto para pedir a #paz pic.twitter.com/LY7gEooXrr — Vatican News (@vaticannews_pt) April 11, 2019 content highlights:pope francis kisses feet of south sudan leaders


from mathrubhumi.latestnews.rssfeed http://bit.ly/2v13GHH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages