പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, വയനാട്ടുകാര്‍ക്ക് നിങ്ങളോട് ഏറെയുണ്ട് പറയാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, വയനാട്ടുകാര്‍ക്ക് നിങ്ങളോട് ഏറെയുണ്ട് പറയാന്‍

രാഹുൽ ഗാന്ധിയുടെ വരവോടു കൂടി ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് വയനാട് ലേക്സഭാ മണ്ഡലം. രാഹുലിന്റെ വരവ് എന്ത് സന്ദേശമാണ് നൽകുക എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുന്ന സാഹചര്യമുണ്ടായി. ആദിവാസി പ്രശ്നങ്ങൾ, പ്രളയം, കാർഷികമേഖലയുടെ തകർച്ച, വികസന മുരടിപ്പ് എന്നിവയ്ക്കെല്ലാം രാഹുൽ വരുന്നതോടെ പരിഹാരമാവുമെന്ന് ഒരുഭാഗത്ത് വിശ്വസിക്കുമ്പോൾ ഇത് ഇടതുപക്ഷത്തിനെതിരെ പോർമുഖം തുറക്കാനുള്ള വഴിയായി ഇടതുപക്ഷവും ഒളിച്ചോടൽ പരാമർശവുമായി ബി.ജെ.പിയും രംഗത്ത് വന്ന് കഴിഞ്ഞിരിക്കുന്നു. പക്ഷെ പാർട്ടി നേതൃത്വങ്ങൾക്കപ്പുറം ആദിവാസി ഊരുകളും, വയനാട്ടിലെ താഴേക്കിടയിലുള്ള യഥാർഥ കൃഷിക്കാരും നാട്ടുകാരും രാഹുലിന്റെ വരവിനെ എങ്ങനെ കാണുന്നുവെന്ന കാര്യം ഏറെ നിർണായകമായ വസ്തുതയാണ്. കാലാകാലങ്ങലായി തോട്ടം തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞോ? കുടിവെള്ളം പോലുമില്ലാത്ത, വനങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന, ആദിവാസി ഊരുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമോ? വയനാട്ടിൽ ആരു ജയിക്കും? ജയിച്ചു വരുന്നത് എം.പി. യോട് അവർക്ക് എന്താണ് പറയാനുള്ളത്? മാതൃഭൂമി ഡോട്കോം അന്വേഷിക്കുന്നു. എന്നും വയനാടിന്റെ നെടുംതൂണായിരുന്നു തോട്ടം മേഖലകൾ. ഒരുകാലത്ത് വയനാടിന്റെ ഭാവി തന്നെ മുന്നോട്ട് നീക്കിയവർ. പ്രളയവും, സാമ്പത്തിക പ്രതിസന്ധിയും ഈ മേഖലയ്ക്ക് ഇന്ന് സമ്മാനിച്ചത് കണ്ണീർ ചിത്രങ്ങൾ മാത്രമാണ്. ആദ്യം തോട്ടം തൊഴിലാളിയായ ഷൈലജയും ജമീലയും തന്നെ പറയട്ടെ "രാഹുൽ ഗാന്ധി ജയിക്കും എന്നാണ് കരുതുന്നത്. പക്ഷേ ആരു ജയിച്ചാലും ഞങ്ങുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നേ പറയാനുള്ളു. വർഷങ്ങളായിട്ടുള്ള ഞങ്ങളുടെ ആവശ്യമാണ് കൂലി വർധിപ്പിക്കുക എന്നത്. അത് നാളിതുവരെ പൂർണമായി നടപ്പിലാക്കിയിട്ടില്ല. രാഹുൽ ഗാന്ധി ജയിച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും എന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്"ഇതെല്ലാം കേട്ടു നിന്ന ജമീലക്കു പറയാനുള്ളത് മറ്റു ചില കാര്യങ്ങളാണ്. കൂലി വർധിപ്പിക്കൽ മാത്രമല്ല പ്രശ്നം. 20 വർഷമായി ഈ രംഗത്ത് ജോലി ചെയ്യുന്നു. എന്നാൽ തോട്ടം തൊഴിലാളികൾക്കായി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളികൾക്കായി ഒരു ഭവന പദ്ധതി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കുള്ള പദ്ധതികൾ നിലവിൽ വരണം. പ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും നഷ്ടപരിഹാരം പൂർണമായും കിട്ടിയിട്ടില്ല. വയനാട്ടുകാരൻ മനാഫ് വലിയ ആവേശത്തിലാണ്. രാഹുൽ ഗാന്ധി വിജയിച്ചാൽ വയനാട്ടുകാർക്ക് ഒരു പ്രധാനമന്ത്രിയെ കിട്ടുമല്ലോ എന്നാണ് മനാഫ് പറയുന്നത്. ഇത്വയനാടിന് വലിയ ഗുണം ചെയ്യും. എന്നാൽ വയനാട്ടിലും അമേഠിയിലും മത്സരിക്കുന്ന രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാൽ വയനാടിനെ കൈവിടില്ല എന്നും മനാഫ് പ്രതീക്ഷിക്കുന്നു. വയനാട് നിലനിർത്തിക്കൊണ്ട് അമേഠിയിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കും എന്നുമാണ് തന്റെ പ്രതീക്ഷയെന്നും മനാഫ പറയുന്നു. എന്നാൽ പൊഴുതനയിലെ ഓട്ടോ തൊഴിലാളിയായ ഇതിനോട് വിയോജിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്തുള്ളയാളാണ് പി.പി.സുനീർ. അദ്ദേഹം ജയിച്ചുവന്നാൽ ഏതാവശ്യത്തിനും ഒരു ഗൺമാന്റേയും അനുവാദമില്ലാതെ ഏതു സമയത്തും സമീപിക്കാനാകും. എൽ.ഡി.എഫ്. സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞാണ് സുനീർ വോട്ട് ചോദിക്കുന്നത്. ഒരു ഓട്ടോ തൊഴിലാളി എന്ന നിലക്ക് നോട്ട് നിരോധനവും, ജി.എസ്.ടി.യും വല്ലാതെ വലച്ചു. ഇതിനെല്ലാം മറുപടി നൽകണമെങ്കിൽ എൽ.ഡി.എഫ്. എം.പി.മാർ ലോക് സഭയിലെത്തണം. കൽപ്പറ്റ ടൗണിനടുത്തുള്ള ഡബ്ല്യൂ.എം.ഓ. കോളേജിലെ ഭൂരിഭാഗം വരുന്ന വിദ്യാർഥികളും രാഹുൽ ഗാന്ധിക്കൊപ്പമാണ്. പിന്നോക്ക ജില്ലയായ വയനാടിനെ വിദ്യാഭ്യാസപരമായി മുന്നിലെത്തിക്കാൻ രാഹുൽ ഗാന്ധിക്കാകുമെന്നും വിദ്യാർഥികൾ അഭിപ്രായപ്പെടുന്നു. വർഗീയതയെ ഇല്ലാതാക്കാനും സ്ത്രീ സുരക്ഷക്ക് ഊന്നൽ നൽകാനും രാഹുലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയും എന്നുള്ള പ്രതീക്ഷയും അവർ പങ്കുവെച്ചു. എന്നാൽ മുട്ടിലിനടുത്തുള്ള അംബൂത്തിയിലെ ആദിവാസി കോളനിയിലേക്ക് സ്ഥാനാർഥികളാരും ഇതുവരെ വോട്ട് അഭ്യർത്തിച്ച് എത്തിയിട്ട് പോലുമില്ല. കൂടിവെള്ള പ്രശ്നമാണ് തങ്ങളെ ഏറ്റുവുമധികം വലക്കുന്നത് എന്നാണ് അവർ പറയുന്നത്. വീടുകൾ ചിലതൊക്കെ സർക്കാർ പണിതുകൊടുത്തെങ്കിലും വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ വളരെ മോശമാണ്. കുടിവെള്ള പൈപ് ലൈൻ എന്ന ആവശ്യം നടപ്പിലാക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. പ്രളയവും അതിനേത്തുടർന്നുണ്ടായ ഉരുൾപൊട്ടലിനേയും ഓർമപ്പെടുത്തുന്ന താമരശ്ശേരി ചുരമിറങ്ങുമ്പോഴേക്കും ചിത്രം ഏറെക്കുറെ വ്യക്തമാണ്. പ്രധാന മന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിക്ക് തന്നെയാണ് വയനാട്ടിൽ മുൻതൂക്കം Content Highlights:The Ground Reaction in Wayanad Loksabha Constituency On Rahul GandhisCandidacy


from mathrubhumi.latestnews.rssfeed http://bit.ly/2IpmIzq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages