ന്യൂഡൽഹി: റഫാൽ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ പരിശോധിക്കാമെന്ന ഉത്തരവിന് പിന്നാലെ രാഹുൽ നടത്തിയ പരാമർശം കോടതി അലക്ഷ്യമെന്ന് കാണിച്ച് ബി.ജെ.പി സുപ്രീംകോടതിയിൽ ഹർജി നൽകി. പുനഃപരിശോധനാ ഹർജിക്കൊപ്പം സമർപ്പിച്ച രേഖകൾ പരിശോധനക്ക് എടുക്കാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി സമ്മതിച്ചിരിക്കുന്നു എന്നാണ് രാഹുൽ പ്രസ്താവന നടത്തിയത്. രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് അന്നുതന്നെ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ആരോപിച്ചിരുന്നു.ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യത്തിന് രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പരാതി നൽകിയത്. ക്രിമിനൽ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പരാതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
from mathrubhumi.latestnews.rssfeed http://bit.ly/2Gm11ix
via
IFTTT
No comments:
Post a Comment