താരം രാഹുല്‍ ഗാന്ധി എങ്കിലും കയ്യടി കിട്ടിയത് ജ്യോതിക്ക്.... രാഹുലിന്റെ വാക്കുകളുടെ ഫീല്‍ ഒട്ടും ചോരാതെ എത്തിച്ച ജ്യോതി ആര്...? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

താരം രാഹുല്‍ ഗാന്ധി എങ്കിലും കയ്യടി കിട്ടിയത് ജ്യോതിക്ക്.... രാഹുലിന്റെ വാക്കുകളുടെ ഫീല്‍ ഒട്ടും ചോരാതെ എത്തിച്ച ജ്യോതി ആര്...?

രാഹുല്‍ ഗാന്ധിയുടെ കൊല്ലം റാലിയില്‍ താരമായത് പരിഭാഷ നടത്തിയ ജ്യോതി വിജയകുമാര്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഫീല്‍ ഒട്ടും ചോരാതെ മലയാളികള്‍ക്ക് എളുപ്പം മനസിലാക്കാന്‍ സഹായകരമാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയായിരുന്നു ജ്യോതി സംസാരിച്ചത്.

രാഹുല്‍ സംസാരിക്കുന്ന അതേവേഗത്തില്‍ തന്നെയായിരുന്നു ജ്യോതിയുടെ പരിഭാഷയും ചെങ്ങന്നൂരില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി. ജ്യോതിക്ക് രാഹുലിന്റെ പ്രസംഗം തര്‍ജ്ജിമ ചെയ്യല്‍ ഒരു പുതുമയൊന്നുമല്ല. 2011 ല്‍ ജന്മനാടായ ചെങ്ങന്നൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്തുകൊണ്ടാണ് ജ്യോതി പരിഭാഷണയെന്ന തരത്തില്‍ തുടക്കമിട്ടത്.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വേളയിലും ജ്യോതി രാഹുലിന്റെ വാക്കുകള്‍ തര്‍ജ്ജമ ചെയ്തു. അന്ന് പ്രസംഗം കഴിഞ്ഞ് ജ്യോതിയെ രാഹുല്‍ അഭിനന്ദിച്ചിരുന്നു. ജ്യോതി അത്രചെറിയ കക്ഷിയൊന്നുമല്ല, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. നിയമത്തില്‍ ബിരുദം നേടിയ ജ്യോതി തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു.

ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാവ് അഡ്വ.ഡി വിജയകുമാറിന്റെ മകളാണ് ജ്യോതി. കെ.പി.പി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ നിര്‍ദേശപ്രകാരമാണ് ആദ്യമായി സോണിയാഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ ജ്യോതിക്ക് അവസരം ലഭിച്ചത്. അന്ന് ആ പ്രസംഗത്തിന് ശേഷം ജ്യോതിയെ സോണിയ അഭിനന്ദിച്ചിരുന്നു.



from mangalam.com http://bit.ly/2Un3rAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages