ഡല്‍ഹി മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി; യുവതിയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ച് ട്രെയിന്‍ പാഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

ഡല്‍ഹി മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി; യുവതിയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ച് ട്രെയിന്‍ പാഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ വാതിലില്‍ യുവതിയുടെ സാരി കുടുങ്ങി. യുവതിയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ച് മെട്രോ കുതിച്ചുപാഞ്ഞു. അപകടം കണ്ട യാത്രക്കാരില്‍ ആരോ പെട്ടെന്ന് അപായബട്ടണ്‍ അമര്‍ത്തിയതോടെ ട്രെയിന്‍ നിര്‍ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ മോട്ടി നഗര്‍ മെട്രോ സ്‌റ്റേഷനിലെ ബ്ലൂ ലൈനില്‍ ആണ് അപകടം. ഡല്‍ഹിയിലെ ദ്വാരക മുതല്‍ നോയിഡ ഇലക്‌ട്രോണിക് സിറ്റി വരെബന്ധിപ്പിക്കുന്ന ലൈന്‍ ആണ് ബ്ലൂ ലൈന്‍. ഗീത (40) എന്നയാളാണ് അപകടത്തില്‍പെട്ടത്. ഇന്ദര്‍ലോകിലെ ശാസ്ത്രി നഗര്‍ സ്വദേശിനിയാണ് ഗീത.

നവാഡയില്‍ നിന്നും മകള്‍ക്കൊപ്പം മോട്ടി നഗര്‍ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഗീത. ട്രെയിന്റെ ഡോര്‍ തുറന്ന് അടയുമ്പോഴാണ് സാരിയുടെ മുന്താണി ഡോറിനിടയില്‍ പെട്ടത്. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ കുറച്ചുദുരം ഗീതയേയും പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചുവെന്ന് ഭര്‍ത്താവ് ജഗദീഷ് പ്രസാദ് പറയുന്നു.

അപകട വാര്‍ത്ത ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് മോട്ടി നഗറിനും രാജേന്ദ്ര പ്ലേസ് സ്‌റ്റേഷനും ഇടയ്ക്ക് കുറച്ചുസമയം സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു.



from mangalam.com http://bit.ly/2Pgd1Vl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages