ധാക്ക: ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ പതിഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഷാക്കിബ് അൽ ഹസ്സനാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഫൈനലിനിടെയാണ് ഷാക്കിബിന്റെ വിരലിന് പരിക്കേറ്റത്. മഷ്റഫ് മൊർത്താസയാണ് ടീം ക്യാപ്റ്റൻ. ഷാക്കിബ് ടീമിലെത്തിയതോടെ മോമിനുൽ ഹഖിന് സ്ഥാനം നഷ്ടമായി. വിക്കറ്റ് കീപ്പറായി ലിറ്റൺ ദാസ് ടീമിൽ ഇടം നേടി. ഇമ്രുൽ ഖൈസിനെ മറികടന്നാണ് ലിറ്റൺ ദാസ് ടീമിലെത്തിയത്. ന്യൂസീലൻഡ് പരമ്പരയിൽ ലിറ്റൺ ദാസ് മോശം ഫോമിലായിരുന്നു. പക്ഷേ സെലക്ടമാരുടെ വിശ്വാസം നിലനിർത്താൻ ലിറ്റൺ ദാസിന് കഴിഞ്ഞു. തമീം ഇഖ്ബാൽ, മഹ്മൂദുള്ള, സൗമ്യ സർക്കാർ, മുഷ്ഫീഖുർ റഹീം, സാബിർ റഹ്മാൻ, മുസ്തഫിസുർ റഹ്മാൻ, റൂബൽ ഹൊസൈൻ എന്നിവരെല്ലാം ടീമിൽ ഇടം നേടി. ആദ്യ ലോകകപ്പിനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് മിഥുൻ. ഏഷ്യാ കപ്പിൽ കളിച്ച ഇരുപത്തിമൂന്നുകാരൻ മൊസദേക്ക് ഹുസൈനും ഇംഗ്ലണ്ടിലേക്ക് വിമാനം കയറും. Bangladesh Squad for the ICC Cricket World Cup 2019!#CWC19 #RiseOfTheTigers #Tigers pic.twitter.com/pik24tNFGj — Bangladesh Cricket (@BCBtigers) April 16, 2019 Content Highlights: Bangladesh World Cup squad Shakib Al Hasan returns after injury
from mathrubhumi.latestnews.rssfeed http://bit.ly/2V6ecMk
via
IFTTT
No comments:
Post a Comment