നാഗ്പുർ: അഞ്ചു വർഷം കൂടുമ്പോൾ രാജ്യത്ത് സർക്കാരുകൾ മാറി വരുമെന്നും സാമുഹിക സംഘടനകൾ അവരെ ആശ്രയിക്കേണ്ടതില്ലെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. മഹാമഹോപാധ്യായ് വി.വി മിരാഷിയുടെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. സാമൂഹിക- ഗവേഷണ സംഘടനകൾ സാമൂഹ്യക്ഷേമത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവരെ സമീപിക്കാം. എന്നാൽ സാമൂഹിക സംഘടനകൾ സർക്കാരിനെ ആശ്രയിക്കേണ്ടവരാണെന്ന് ഞാൻ കരുതുന്നില്ല. സർക്കാരുകൾ മാറി മാറി വരും എന്നതാണ് കാരണം. രാജഭരണകാലത്ത് 30 മുതൽ 50 വരെ വർഷം വേണ്ടിയിരുന്നു ഭരണാധികാരികൾ മാറി വരാൻ. എന്നാൽ ഇന്ന് അഞ്ചുവർഷത്തിലൊരിക്കൽ ഭരണാധികാരികൾ മാറി വരാൻ സാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു. Content highlights:Governments change every five years, Organisations doesnt depend on them for help says Bhagwat
from mathrubhumi.latestnews.rssfeed http://bit.ly/2GsXz5L
via
IFTTT
No comments:
Post a Comment