പത്തനംതിട്ട: എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാൽ അക്രമത്തിലേക്ക് പോകരുതെന്ന് രാഹുൽ പറഞ്ഞു. പത്തനംതിട്ടയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോൺഗ്രസ് പാർട്ടി ഒരിക്കലും തടസ്സം നിൽക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാൻ ആ വിഷയം വിട്ട് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ശബരിമലയുടെ പേര് പറയാതെയായിരുന്നു രാഹുലിന്റെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന പ്രസ്താവന. പ്രളയത്തിൽ അകപ്പെട്ടവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. 2019-ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രളയത്തിലകപ്പെട്ട ജനങ്ങൾക്ക് വലിയ സഹായം ചെയ്യാനാകുമെന്നും രാഹുൽ പ്രസംഗത്തിനിടെ പറഞ്ഞു. മലയാളം തനിക്ക് പൂർണ്ണമായി പഠിക്കാൻ സാധിക്കില്ലെങ്കിലും കുറച്ച് വാക്കുകളൊക്കെ എനിക്ക് പഠിക്കാനാവുമെന്നും കുറച്ചൊക്കെ പഠിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാവർക്കും വിഷുവും ഈസ്റ്ററും ആശംസിച്ച്കൊണ്ടാണ് രാഹുൽ പത്തനംതിട്ടയിലെ പ്രസംഗം അവസാനിപ്പിച്ചത്. Content Highlights:udf election campaign-congress president rahul gandhi in pathanamthitta
from mathrubhumi.latestnews.rssfeed http://bit.ly/2IzrR8c
via
IFTTT
No comments:
Post a Comment