തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ശശി തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടി വീണതിന് പിന്നില്‍ അട്ടിമറിയില്ലെന്ന് പോലീസ്. ഇതോടെ കഴിഞ്ഞ ദിവസം രാത്രി പരാതി നല്‍കിയ കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ആരോപണത്തില്‍ നിന്നും പിന്‍മാറി.
തിരുവനന്തപുരത്തെ ഗാന്ധാരി അമ്മന്‍കോവിലില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസ് പൊട്ടി അപകടമുണ്ടായത്. എന്നാല്‍, ഇതില്‍ ഒരു അട്ടിമറിയും ഇല്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടര്‍ന്ന് മാറുകായിരുന്നെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
അടുത്ത ദിവസങ്ങളിലൊന്നും ത്രാസിന്റെ കൊളുത്ത് മാറ്റുകയോ, മറ്റ് അറ്റപ്പണികള്‍ എന്തെങ്കിലും നടത്തുകയോ ചെയ്തിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തും.ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഡിസിസി നേതൃത്വവും പരാതിയില്‍ നിന്ന് പിന്‍മാറുകയാണ്. അമിത ഭാരം കൊണ്ടാണ് അപകടമുണ്ടായതെന്ന വിശദീകരണം തൃപ്തികരമാണെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
from mangalam.com http://bit.ly/2XhzxAa
via IFTTT
No comments:
Post a Comment