പ്രചരണത്തിന് ബംഗ്‌ളാദേശി നടന്‍ ; തൃണമൂലിനെതിരേ ബിജെപിയുടെ പരാതി ; നാളെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ വരുമോയെന്ന് ചോദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

പ്രചരണത്തിന് ബംഗ്‌ളാദേശി നടന്‍ ; തൃണമൂലിനെതിരേ ബിജെപിയുടെ പരാതി ; നാളെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ വരുമോയെന്ന് ചോദ്യം

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം രൂക്ഷമായ മത്സരത്തിലേക്ക് കടന്നിരിക്കെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനായി ബംഗ്‌ളാദേശി സിനിമാനടന്‍ ഇറങ്ങിയത് വിവാദമാകുന്നു. ബംഗാളി സിനിമകളില്‍ അഭിനയിക്കുന്ന താരമാണെങ്കിലും ബംഗ്‌ളാദേശുകാരനായ നടന്‍ ഫെര്‍ദോസ് അഹമ്മദ് പ്രചരണത്തിന് ഇറങ്ങിയിതിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

റായ്ഗഞ്ചിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കന്യാലാല്‍ അഗര്‍വാളിന് വേണ്ടി ഞായറാഴ്ച അഹമ്മദ് റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. കരണ്‍ദിഗി മുതല്‍ ഇസ്‌ളാംപൂര്‍ വരെയുള്ള റോഡ് ഷോയില്‍ ബംഗാളി നടന്മാരായ അങ്കൂഷിനും പായലിനും ഒപ്പമായിരുന്നു അഹമ്മദും പ്രചരണത്തില്‍ പങ്കെടുത്തത്. ഈ റോഡ് ഷോയ്ക്ക് പിന്നാലെ വേദിയില്‍ എത്തി എല്ലാ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വോട്ടു ചോദിക്കുകയും ചെയ്തു.

എന്തായാലും സംഭവം സുഖിച്ചിട്ടില്ലാത്ത ബിജെപി വിദേശികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃണമൂല്‍ ഉപയോഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ വിദേശികള്‍ പ്രചരണത്തിന് എത്തുന്നത് പെരുമാറ്റച്ചട്ട ലംഘനം അല്ലെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരക്കുന്ന മറുപടി. ഇത്തരം ഒരു കാര്യം പെരുമാറ്റച്ചട്ടത്തില്‍ കാണിച്ചിട്ടില്ല എന്നും പറയുന്നു. ബംഗ്‌ളാദേശുകാരനാണെങ്കിലും അഹമ്മദ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ബംഗാളി സിനിമയിലാണ്.

എന്നാല്‍ ബംഗ്‌ളാദേശി നടനെ കൊണ്ടു വന്ന് ന്യൂനപക്ഷ പ്രീണനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ന് ബംഗ്‌ളാദേശി നടനെ കൊണ്ടു വന്ന തൃണമൂല്‍ നാളെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉപയോഗിക്കുമോ എന്നും ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായി അനേകം നടീനടന്മാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്.



from mangalam.com http://bit.ly/2IkiQjW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages