കോട്ടയം: സാത്‌നാ രൂപത പ്രഥമ മെത്രാന്‍ മാര്‍ ഏബ്രഹാം ഡി.മറ്റം ദിവംഗതനായി. 97 വയസ്സായിരുന്നു. പാല രൂപതയിലെ നരിയങ്ങാനം ഇടവകയിലെ മറ്റം കുടുംബാംഗമാണ്. മധ്യപ്രദേശില്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സത്‌ന രൂപതയുടെ ബിഷപ്പായിരുന്ന എബ്രഹാം മറ്റം വിന്‍സെന്‍ഷ്യന്‍ സന്യാസ സഭാംഗമായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയായിരുന്നു വിയോഗം.
1968 ജൂലായ് 29 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയി നിയമിച്ച മാര്‍ ഏബ്രഹാം മറ്റത്തിനെ 1969 ജനുവരി 9ന് പദവിയില്‍ വാഴിച്ചു. 1977 ഫെബ്രുവരി 26ന് രൂപതയുടെ പ്രഥമ ബിഷപ് ആയി പ്രഖ്യാപനമുണ്ടായി. 1977 ഏപ്രില്‍ 30ന് മെത്രാന്‍ ആയി വാഴിച്ചു. 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് 2000 ഏപ്രില്‍ 12 വരെ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.
പാലാ രൂപതയിലെ നരിയങ്ങാനത്തു 1921 നവംബര്‍ 21 നാണ് എബ്രഹാം മറ്റത്തിന്റെ ജനനം.1950 മാര്‍ച്ച് 15 ന് അദ്ദേഹം വിന്‍സന്‍ഷ്യന്‍ സഭയിലെ വൈദികനായി.1968 ല്‍ അദ്ദേഹത്തെ പുതുതായി രൂപീകൃതമായ സത്‌ന എക്‌സാര്‍ക്കേറ്റിന്റെ എക്‌സാര്‍ക്കായി പോള്‍ ആറാമന്‍ മാര്‍പ്പാപ്പ നിയമിച്ചു.
നരിയങ്ങാനത്തും മേലമ്പാറയിലുമായി പ്രാഥമിക വിദ്യാഭയാസം പൂര്‍ത്തിയാക്കിയ ബിഷപ് ഏബ്രഹാം മറ്റം, ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. 1941 ജനുവരി 17ന് വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ന്നു. എറണാകുളം ആര്‍ച്ച്ഡയേഷ്യന്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1950 മാര്‍ച്ച് 15നായിരുന്നു പൗരോഹിത്യ സ്വീകരണം.
1958ല്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം വിന്‍സെന്‍ഷ്യന്‍ സഭയുടെ കീഴില്‍ നിരവധി ചുമതലകള്‍ വഹിച്ചു. അങ്കമാലി വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരി റെക്ടര്‍, ആലുവ വിന്‍സെഷ്യന്‍ വിദ്യഭവന്‍ റെക്ടര്‍, തൊടുപുഴ വിന്‍സെന്‍ഷ്യന്‍ ഹൗസ് സുപ്പീരിയര്‍, സഭയുടെ ജനറല്‍ കൗണ്‍സിലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1966 മുതല്‍ മംഗലപ്പുഴ സെമിനാരിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയും സേവനം അനുഷ്ഠിച്ചു.
എറണാകുളം ഇടപ്പള്ളി ടോളില്‍ ഉള്ള വിന്‍സെന്‍ഷ്യന്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു മറ്റം പിതാവ്.
from mangalam.com http://bit.ly/2UEtHfn
via IFTTT
No comments:
Post a Comment