കണ്ണൂരില്‍ മൂന്ന് ഡമ്മി സ്ഥാനാര്‍ത്ഥികളുടെയും പത്രിക തള്ളി: സുധാകരന് മൂന്നും ശ്രീമതിക്ക് രണ്ടും അപരന്മാര്‍ വീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

കണ്ണൂരില്‍ മൂന്ന് ഡമ്മി സ്ഥാനാര്‍ത്ഥികളുടെയും പത്രിക തള്ളി: സുധാകരന് മൂന്നും ശ്രീമതിക്ക് രണ്ടും അപരന്മാര്‍ വീതം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സംസ്ഥാനത്ത് പുരോഗമിക്കുന്നു. കനത്ത പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കണ്ണൂരില്‍ പ്രമുഖ മൂന്നു സ്ഥാനാര്‍ത്ഥികളുടെയും ഡമ്മികളുടെ പത്രികകള്‍ തള്ളിപ്പോയി. കണ്ണൂരില്‍ മത്സരരംഗത്തുള്ളത് 14 സ്ഥാനാര്‍ത്ഥികളാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിയുടെ ഡമ്മി കെ.പി.സഹദേവന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ ഡമ്മി കെ.സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ ഡമ്മി കെ.പി.ഭാഗ്യശീലന്‍ എന്നിവരുടെ പത്രികകള്‍ തള്ളി. എന്നാല്‍ കെ.സുധാകരന്റെ മൂന്ന് അപരന്മാരും, പി.കെ.ശ്രീമതിയുടെ രണ്ട് അപരന്മാരും അവശേഷിക്കുന്നുണ്ട്.

ആലപ്പുഴ, മാവേലിക്കര, കോട്ടയം മണ്ഡലങ്ങളില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. കോട്ടയത്ത് സിപിഎം ഡമ്മി സ്ഥാനാര്‍ത്ഥി ടി.ആര്‍. രഘുനാഥന്റെ ഉള്‍പ്പെടെ എട്ടുപേരുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. ആലപ്പുഴയില്‍ സിപിഎം ഡമ്മി സ്ഥാനാര്‍ത്ഥി ആര്‍.നാസറിന്റെയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്തിന്റെയും പത്രികകളാണ് തള്ളിയത്. മാവേലിക്കരയില്‍ സിപിഐയുടെ ജമ്മി സ്ഥാനാര്‍;്ഥി അരുണ്‍ കുമാറിന്റെയും കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ത്ഥി രവിയുടെയും പത്രികകള്‍ തള്ളി. തൃശ്ശൂരില്‍ രണ്ട് ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ ഉള്‍പ്പെടെ നാലു പത്രികകളാണ് തള്ളിയത്. സത്യപ്രസ്താവനയിലെ പ്രശ്‌നങ്ങള്‍, അപേക്ഷാ ഫോം പൂര്‍ണമായും പൂരിപ്പിക്കാതിരുന്നത്, ഫോമിലെ ചോദ്യങ്ങള്‍ക്ക് ബാധകമല്ലാത്ത സ്ഥലത്ത് ബാധകമല്ല എന്ന് എഴുതേണ്ടതിന് പകരം വെട്ടിയതും പത്രികകള്‍ തള്ളാന്‍ കാരണമായി.



from mangalam.com http://bit.ly/2G489Qp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages