ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഐ.ഒ.സി ഇന്ധനം നല്‍കുന്നത് നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഐ.ഒ.സി ഇന്ധനം നല്‍കുന്നത് നിര്‍ത്തി

മുംബൈ: പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ജെറ്റ് എയര്‍വേയ്‌സിന് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ജെറ്റ് എയര്‍വേയ്‌സിന് ഇന്ധനം നല്‍കില്ലെന്ന് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതോടെ ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കഴിഞ്ഞ മാസം ജെറ്റ് എയര്‍വേയ്‌സിന്റെ അബുദാബി സര്‍വീസ് നിര്‍ത്തിയിരുന്നു. മാര്‍ച്ച് 19നാണ് അബുദാബി സര്‍വീസ് നിര്‍ത്തിയത്. മുംബൈ, ഡല്‍ഹി സെക്ടറുകളിലേക്ക് ജെറ്റ് എയര്‍വേയ്‌സിന് പ്രതിദിന സര്‍വീസ് ഉണ്ടായിരുന്നു.

ഇതിനിടെ ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ രാജിവച്ചിരുന്നു. നരേഷ് ഗോയലിന് പിന്നാലെ ഭാര്യ അനിതാ ഗോയലും രാജിവച്ചു. ഇരുവരുടെയും ഓഹരികള്‍ വിട്ടുകിട്ടുന്നതോടെ കമ്പനിക്ക് 1500 കോടി രൂപ കമ്പനിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്.

119 വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമസ്ഥതയിലുണ്ട്. ഇതില്‍ 54 വിമാനങ്ങള്‍ സര്‍വീസ് മുടങ്ങി. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തെ സര്‍വീസ് നിര്‍ത്തുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് കമ്പനിയിലെ ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകളുടെ പലിശയും മുടങ്ങിയിരിക്കുകയാണ്.



from mangalam.com http://bit.ly/2HXzNk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages