ചിയാരത്ത്: തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവ് റിമാന്റില്‍. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.
22 വയസുകാരിയായ നീതുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കള ഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.
വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
from mangalam.com http://bit.ly/2CWxERw
via IFTTT
No comments:
Post a Comment