ലഖ്‌നൗ: കോണ്‍ഗ്രസിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. 'ഞങ്ങള്‍ ബേട്ടി..ബേട്ടി എന്നു പറയുമ്പോള്‍ അവര്‍ ബോട്ടി-ബോട്ടി (കഷ്ണങ്ങളാക്കി മുറിക്കുക) എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പശ്ചിമ ഉത്തര്‍പ്രദേശിലെ സഹരണ്‍പുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
യു.പിയിലെ കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ മസൂദ് 2014ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു മോഡിയുടെ പ്രസംഗം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇമ്രാന്‍ മസൂദിന്റെ വിവാദ പ്രസംഗം. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ തടവിലാക്കിയിരുന്നു.
'പ്രതിപക്ഷം ഞങ്ങളെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുമെന്നു പറഞ്ഞു ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഞങ്ങളാകട്ടെ പെണ്‍മക്കളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ ഒരാള്‍ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. കോണ്‍ഗ്രസിലെ ഷെഹ്‌സാദ (രാഹുല്‍ ഗാന്ധി)ക്ക് അയാളോട് പ്രത്യേക സ്‌നേഹമാണ്. ഓര്‍ക്കണം.. അവര്‍ വെട്ടിമുറിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഞങ്ങളാകട്ടെ പെണ്‍കുട്ടികളുടെ അന്തസ്സിനേയും സുരക്ഷയേയും കുറിച്ചും.'മോഡി പറയുന്നു.
മോഡിയെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവര്‍ കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു. 'ശൗചാലയങ്ങളുടെ കാവല്‍ക്കാരന്‍' എന്നുവിളിച്ച് അവര്‍ എന്നെ പരിഹസിക്കുന്നു. എന്നാല്‍ അതും തനിക്ക് ബഹുമതിയാണെന്നും മോഡി പറഞ്ഞു.
from mangalam.com http://bit.ly/2Vo5qGH
via IFTTT
No comments:
Post a Comment