പുണെ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിദ്വേഷമില്ല, സ്നേഹം മാത്രമാണുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. എന്നാൽ, മോദിക്ക് തന്നോട് വിദ്വേഷമുണ്ടെന്നും പുണെയ്ക്ക് സമീപം കോളേജ് വിദ്യാർഥികളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ബാല്യകാലത്തെക്കുറിച്ചുള്ള തന്റെ ഓർമകൾ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടതാണെന്ന് ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു. ഇന്ദിര ഓഫീസിൽനിന്ന് തിരിച്ചെത്തുന്ന സമയത്ത് താൻ വീട്ടിലെ കർട്ടന് പിന്നിൽ മറഞ്ഞിരിക്കാറുണ്ടായിരുന്നു. മുത്തശ്ശി വീട്ടിലെത്തുന്ന സമയത്ത് താൻ കർട്ടന് പിന്നിൽനിന്ന് അവർക്ക് മുന്നിലേക്ക് ചാടി ഭയപ്പെടുത്താൻ ശ്രമിക്കും. മുത്തശ്ശി ഭയപ്പെട്ടിരുന്നില്ലെന്ന് ഇന്ന് എനിക്കറിയാം. എന്നാൽ എല്ലായ്പ്പോഴും ഭയപ്പെട്ടതായി മുത്തശ്ശി നടിച്ചിരുന്നു.കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്തായിരുന്നു പ്രിയങ്ക. വളരെ അടുത്ത ബന്ധമാണ് പ്രിയങ്കയുമായി ഉള്ളത്. കുട്ടിക്കാലം മുതൽ നടുക്കുന്നസംഭവങ്ങൾ പലതിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. തന്റെ മുത്തശ്ശി കൊല്ലപ്പെട്ടു. പിന്നീട് പിതാവ് രാജീവ്ഗാന്ധിയും വധിക്കപ്പെട്ടു. ഈ അവസരങ്ങളിൽ എല്ലാം പിന്തുണ നൽകി പ്രിയങ്ക കൂടെനിന്നു. പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശത്തിന് ശേഷവും ഒരകൽച്ചയും തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അവർ കെട്ടുന്ന രാഖി അടുത്തവർഷം വരെ താൻ അഴിക്കാറില്ല. കഴിഞ്ഞ കാലങ്ങളിൽ ഇരുവരും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. എല്ലായ്പോഴും ഒരാൾ മുന്നോട്ടുവന്ന് പ്രശ്നങ്ങൾഅവസാനിപ്പിക്കും. യുവാക്കൾ സാമൂഹ്യ മാധ്യമങ്ങൽക്ക് അടിമപ്പെട്ട് ഭാവനാ ലോകത്ത് ജീവിക്കുന്നതിനെക്കുറിച്ച് വിദ്യാർഥികൾ രാഹുലിനോട് ചോദിച്ചു. ഭാവനാലോകത്ത് ജീവിക്കാനാണ് ആരെങ്കിലും തീരുമാനിക്കുന്നതെങ്കിൽ ഇവരെ അതിന് അനുവദിക്കണം എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ, ഒരിക്കൽ എല്ലാവർക്കും യാഥാർഥ്യങ്ങളെ നേരിടേണ്ടിവരും. സാമൂഹ്യ മാധ്യമങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കില്ല. ഈ ഘട്ടത്തിൽ ചിലപ്പോൾ പരുക്കൻ യാഥാർഥ്യങ്ങളെ നേരിടേണ്ടി വന്നേക്കാമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ നേട്ടം ആർക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു വിദ്യാർഥികളുടെ മറ്റൊരു ചോദ്യം. ഇന്ത്യൻ വ്യോമസേനയ്ക്കാണ് മുഴുവൻ നേട്ടവും അവകാശപ്പെടാൻ കഴിയുകയെന്ന് രാഹുൽ പറഞ്ഞു. വ്യോമാക്രമണം അടക്കമുള്ളവയെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. WATCH: CP @RahulGandhi in conversation with our changemakers in Pune. #RahulGandhiStudentsInteraction https://t.co/WpDME1pANO — Congress (@INCIndia) April 5, 2019 (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//connect.facebook.net/en_US/sdk.js#xfbml=1&version=v2.6'; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk')); Content Highlights:Rahul Gandhi, Pune, Indira Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2K9mG1g
via
IFTTT
No comments:
Post a Comment