ബീയജിങ് : തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് തോണ്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി സ്പൂണ്‍ വിഴുങ്ങി. ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം. ലില്ലി എന്ന പെണ്‍കുട്ടിക്കാണ് ഇത്തരമൊരു അപകടം ഉണ്ടായത്.
ഒരു ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കവേയാണ് ലില്ലിയുടെ തൊണ്ടയില്‍ മുള്ള് കുരുങ്ങിയത്. സ്പൂണ്‍ ഉപയോഗിച്ച് മീന്‍മുള്ള് പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൈ വഴുതി സ്പൂണും വിഴുങ്ങി.
എന്നാല്‍, ഇതുമൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെടാതിരുന്ന ഇവര്‍ ആശുപത്രിയില്‍ പോകാനും തയ്യാറായില്ല. നാലു ദിവസത്തിന് ശേഷം ആശുപത്രിയില്‍ എത്തിയതോടെയാണ് ചെറുകുടലില്‍ കുടുങ്ങിയ നിലയിലുള്ള സ്പൂണ്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ദീര്‍ഘ സമയത്തെ പരിശ്രമത്തിന് ഒടുവില്‍ ഇവരുടെ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുത്തുകയായിരുന്നു.
from mangalam.com http://bit.ly/2vbkYSG
via IFTTT
No comments:
Post a Comment