വയസ്സ് നൂറായി...; ഇപ്പോഴും മുത്തശ്ശി ചെയ്യുന്നത് കടുകട്ടി യോഗാഭ്യാസങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

വയസ്സ് നൂറായി...; ഇപ്പോഴും മുത്തശ്ശി ചെയ്യുന്നത് കടുകട്ടി യോഗാഭ്യാസങ്ങള്‍

ന്യൂയോര്‍ക്ക് സ്വദേശിയായ തയോ പോര്‍ച്ചണ്‍ ലിഞ്ച് എന്ന മുത്തശ്ശിക്ക് വയസ്സ് നൂറാണ്. പദ്മശ്രീ പുരസ്‌കാര ജേതാവായ ഈ മുത്തശ്ശി നൂറാം വയസ്സിലും വളരെ ഈസിയായി യോഗ ചെയ്യും. ഇപ്പോഴും മുത്തശ്ശി യോഗ പഠിപ്പിക്കുന്നുമുണ്ട്. നാലു തവണ ഹിപ് റീപ്ലേസ്മെന്റിനു വിധേയയായ ആളാണെങ്കിലും യോഗയെ തീര്‍ത്തും മാറ്റി നിര്‍ത്താന്‍ മുത്തശ്ശിക്ക് സാധ്യമല്ല.

ഏഴ് വയസ്സു മുതലാണ് മുത്തശ്ശി യോഗ അഭ്യസിച്ചു തുടങ്ങിയത്. യോഗ പോലെ തന്നെ മുത്തശ്ശിക്ക് വഴങ്ങുന്ന ഒന്നാണ് നൃത്തവും. '' ഏഴു വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ വച്ചാണ് ആ കാഴ്ച കണ്ടത്. കടല്‍ത്തീരത്ത് കുറേ ആണ്‍കുട്ടികള്‍ യോഗ ചെയ്യുന്നു. ഇതിനെക്കുറിച്ച് ആന്റിയോടു ചോദിച്ചപ്പോള്‍ അത് പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് അന്നവര്‍ പറഞ്ഞത്. ആണ്‍കുട്ടികള്‍ക്കു ചെയ്യാമെങ്കില്‍ എനിക്കും ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ യോഗ പഠിച്ചെടുക്കുകയും 15 വയസ്സു മുതല്‍ യോഗ പഠിപ്പിക്കുകയും ചെയ്തു'.

യോഗ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ഒന്നാണ്. അല്ലാതെ ശരീരം കൊണ്ടു ചെയ്യുന്ന കേവലം വ്യായാമം മാത്രമല്ല. നമ്മുടെ ഉള്ളിലുള്ള നന്മയെ പുറത്തു കൊണ്ടു വരാനുള്ള മാര്‍ഗ്ഗമാണിത്. എല്ലാവരും ഒന്നാണെന്ന സന്ദേശം പങ്കുവയ്ക്കാനുള്ള മാര്‍ഗ്ഗമാണിത്. 100 വയസ്സായി എന്നതു കൊണ്ട് യാതൊരു ബുദ്ധിമുട്ടും എനിക്കില്ല. എനിക്ക് ഭയവുമില്ല. പ്രായത്തിന്റെ പേരില്‍ ഞാന്‍ യോഗ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ ജീവിതത്തിന്റെ നൃത്തമാണ്.'' - തയോ പോര്‍ച്ചണ്‍ ലിഞ്ച് എന്ന മുത്തശ്ശി പറയുന്നു.



from mangalam.com http://bit.ly/2GoUUZx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages