ശ്രീലങ്കയിലെ സ്‌പോടന പരമ്പര; മരിച്ചവരുടെ എണ്ണം 137 കടന്നു; ഞെട്ടിത്തരിച്ച് ലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ശ്രീലങ്കയിലെ സ്‌പോടന പരമ്പര; മരിച്ചവരുടെ എണ്ണം 137 കടന്നു; ഞെട്ടിത്തരിച്ച് ലോകം

കൊളമ്പോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടനപരമ്പരകളില്‍ ഒന്‍പത് വിദേശിയരടക്കം 137 പേര്‍ കൊല്ലപ്പെടുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റര്‍ ആഘോഷത്തിനിടെ ഒരേ സമയം മൂന്ന് പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായാണ് സ്‌ഫോടനമുണ്ടായത്.

ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ പുലര്‍ച്ചെ 8.45ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിതം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും ബട്ടികലോവയിലെ പള്ളിയിലുമാണ് ആക്രമണമുണ്ടായത്. ഇതുകൂടാതെ പഞ്ചനക്ഷത്ര ഹോട്ടലുകളായ സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി എന്നിവിടങ്ങളിലും സ്ഫോടനം ഉണ്ടായി.

ആക്രമണത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ഞെട്ടല്‍രേഖപ്പെടുത്തി. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള് അറിയുന്നതിന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യാക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.



from mangalam.com http://bit.ly/2ULjhdW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages