ദുബായ്: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തിൽ ഇന്ത്യൻ യുവതി ദുബായ് വിമാനത്തളത്തിൽ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്താവളത്തിൽ വെച്ച് പ്രസവ വേദന വന്ന യുതിക്ക് ഹനാൻ ഹുസൈൻ മുഹമ്മദ് എന്ന പോലീസുകാരി അടിയന്തര പരിചരണം നൽകി പ്രസവത്തിന് സഹായിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ചാണ് ഹനാൻ പരിചരണം നൽകിയത്. പ്രസവിച്ച സമയത്ത് കുഞ്ഞ് ശ്വാസം കിട്ടാതെ മോശം അവസ്ഥയിലായിരുന്നു. ഹാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ കൃത്രിമശ്വാസം നൽകി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി. ഹനാൻ മുഹമ്മദിന്റെ അടിയന്തരവും മനുഷ്യത്വപരവുമായ ഇടപെടലിൽ ദുബായ് പോലീസ് അധികൃതർ അവരെ ആദരിച്ചു. Content Highlights:Indian Woman Gives Birth At Dubai Airport After Cop Comes To Rescue
from mathrubhumi.latestnews.rssfeed http://bit.ly/2ILmcMc
via
IFTTT
No comments:
Post a Comment