കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽനടന്ന സ്ഫോടനങ്ങളിൽ സഹായമഭ്യർഥിച്ച് പള്ളി അധികൃതർ ഫെയ്സ്ബുക്കിൽ. നെഗോമ്പോയിലെ കടുവാപിടിയയിലെ സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ പ്രാർഥനകൾ നടന്നു കൊണ്ടിരിക്കേയാണ് സ്ഫോടനമുണ്ടായത്. പള്ളിയിൽ സ്ഫോടനം നടന്നിരിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങൾ പള്ളിയിൽ ഉണ്ടെങ്കിൽ ദയവായി വന്ന് അവരെ സഹായിക്കൂ- ഫെയ്സ്ബുക്കിൽ പള്ളി അധികൃതർ നൽകിയ പോസ്റ്റിൽ പറയുന്നു. നെഗോമ്പോയിലെ തുറമുഖ മേഖലയിലെ പള്ളിയടക്കം ആറിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടത്തെ ജനസംഖ്യയിൽ 64 ശതമാനവും കത്തോലിക്കരാണെന്നും ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു. Content highlights:Church puts appeal out on Facebook
from mathrubhumi.latestnews.rssfeed http://bit.ly/2GswxKd
via
IFTTT
No comments:
Post a Comment