കൊളംബോ: സ്ഫോടന ശബ്ദം കേട്ട് പള്ളിയിലേക്ക് ഓടിയെത്തിയ തങ്ങൾ കണ്ടത് രക്തവും മൃതദേഹങ്ങളായിരുന്നുവെന്ന് കമൽ പറയുന്നു. സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായിരുന്നു കമൽ. ബിബിസി സിംഹളയിലെ മാധ്യമ പ്രവർത്തകനായ അസ്സാം അമീനോട് തന്റെ അനുഭവം വിവരിക്കുമ്പോൾ അയാൾ ഭീതികൊണ്ട് വിളറിയിരുന്നു. 8.45 നായിരുന്നു അത് കേട്ടത്. വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം. നിരവധി ആളുകൾ ഉറക്ക നിലവിളിച്ചുകൊണ്ട് പാഞ്ഞോടുന്നു. ഞങ്ങൾ പള്ളിയിലേക്ക് ഓടിച്ചെന്നു. നിരവധി മൃതദേഹങ്ങളാണ് ഞങ്ങൾ കണ്ടത്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് ഞങ്ങൾ അവ മറച്ചുവെച്ചു. 500 മുതൽ 600 പേരെങ്കിലും പള്ളിയിലുണ്ടായിരിന്നിരിക്കാം- കമൽ പറയുന്നു. സ്ഫോടന പരമ്പരയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ശ്രീലങ്ക. സമാധാനപരമായി കടന്നുപോകേണ്ട ഒരു ഈസ്റ്റർ ദിനത്തേയാണ് ചോരയിൽ മുക്കിയിരിക്കുന്നത്. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് അധികൃതർ കരുതുന്നു. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. 2009ൽ തമിഴ് പുലികളെ അടിച്ചമർത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങൾക്ക് വേദിയായിരുന്നില്ല. സ്ഫോടനപരമ്പരകളെ തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ കർശനമാക്കി. എല്ലാവരും മറ്റൊരു ആക്രമണത്തെ ഭയത്തോടെ പ്രതീക്ഷിക്കുന്നത്. ഭീതിയെ തുടർന്ന് സ്കൂളുകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ശ്രീലങ്കൻ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവർക്കായി രക്തം ലഭ്യമാക്കാൻ അധികൃതർ പൊതുജനത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള കത്തുവപിടിയയിലുള്ള സെന്റ് സെബാസ്റ്റ്യൻ ചർച്ചും ആക്രമണത്തിനിരയായി. തുറമഖ നഗരമായ നെഗൊംബോയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ് ഇത്. അതേസമയം സ്ഫോടന പരമ്പര ആരെ ഉദ്ദേശിച്ചാണെന്നോ എന്തിനുവേണ്ടിയാണെന്നോ വ്യക്തമല്ല. അതിനാൽ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് ശ്രീലങ്ക അധികൃതർ ഭയക്കുന്നത്. Content Highlights:We ran inside and saw bodies inside the church- Attacks on Sri Lanka churches and hotels
from mathrubhumi.latestnews.rssfeed http://bit.ly/2GxMIqS
via
IFTTT
No comments:
Post a Comment