കൗമാരക്കാരായ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് വളരെ വേഗം എത്തപ്പെടുകയാണ്. സോഷ്യല്‍ മീഡിയയും ഇതിന് ഒരു കാരണമാണ്.
ഒന്‍പതു പേരെ കൊല്ലാന്‍ പദ്ധതി തയാറാക്കിയ രണ്ട് പെണ്‍കുട്ടികളെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സ്‌കൂള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറുകള്‍ അധ്യാപിക പരിശോധിച്ചതോടെയാണ് പെണ്‍കുട്ടികളുടെ കൊലപാതക പദ്ധതി പുറത്തായത്. അമേരിക്കയിലെ ഫ്ളോറിഡയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടികള്‍ അറസ്റ്റിലായി.
പല ഫോള്‍ഡറുകളിലായി എട്ടുപേജിലായിരുന്നു സ്‌കൂള്‍ കംപ്യൂട്ടറില്‍ പദ്ധതി തയ്യാറാക്കി ഇട്ടിരുന്നത്. ഫോള്‍ഡറുകള്‍ പരിശോധിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ ഭയപ്പെട്ടിരുന്നു. പിടിക്കപ്പെട്ടാല്‍ ഇത് വെറും തമാശയാണെന്ന് പറയുമെന്ന് ഒരു കുട്ടി ശബ്ദം താഴ്ത്തി പറയുന്നത് കേട്ടെന്നും അധ്യാപിക വ്യക്തമാക്കി. പ്രൈവറ്റ് ഇന്‍ഫോ, ഡു നോട്ട് ഓപ്പണ്‍, പ്രോജക്ട് 11/9 എന്നിങ്ങനെയാണ് ഫോള്‍ഡറുകള്‍ക്ക് പേര് നല്‍കിയിരുന്നത്. ഈ പേരുകളില്‍ സംശയം തോന്നിയതു കൊണ്ടാണ് അധ്യാപിക ഇത് തുറന്നു നോക്കിയത്.
എട്ടുപേജുകളിലായി എങ്ങനെ കൊല്ലണം, കൊല്ലേണ്ടത് ആരെയൊക്കെ, ഏതൊക്കെ തോക്ക് ഉപയോഗിക്കാം, മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം എന്നീ കാര്യങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്. മറ്റൊരു ഫോള്‍ഡറില്‍ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു. പെണ്‍കുട്ടികളാണെന്ന് മനസിലാകാതിരിക്കാന്‍ തലമുടി കാണാത്ത വിധം വസ്ത്രം ധരിക്കണമെന്നാണ് പ്രത്യേകം എഴുതിയിരിക്കുന്നത്. സ്വന്തം കൈയ്യക്ഷരത്തിലാണ് പെണ്‍കുട്ടികള്‍ ഇത് എഴുതിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ ആസൂത്രണം, തട്ടികൊണ്ടു പോകല്‍ തുടങ്ങി ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ആളുകളെ കൊല്ലണമെന്ന് കരുതുന്നത് തമാശയായി കാണാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2IyYfJ4
via IFTTT
No comments:
Post a Comment