കണ്ണൂർ: ഉത്തരേന്ത്യയിൽ നടക്കുന്നത് പോലെ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലും വർഗീയതയും മതവിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെ വർഗീയ കലാപങ്ങളുടേയും വംശീയഹത്യയുടേയും വക്താക്കളെ ഇവിടെ എത്തിച്ച് റോഡ് ഷോ നടത്തുന്നത് നാം കണ്ടു. ഇത് എത്രമാത്രം ആപത്ക്കരമായ സ്ഥിതിവിശേഷത്തിലേക്ക് നാടിനെ എത്തിക്കാൻ ഇത്തരം ശക്തികൾ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും ഭീഷണിപ്പെടുത്തുന്ന സാഹചര്യവും കേരളത്തിലുണ്ടായി. ജനാധിപത്യവിരുദ്ധ ശക്തികൾക്ക് പരവതാനി വിരിച്ച് നാട്ടിൽ വിഹരിക്കാൻ സൗകര്യം കൊടുത്താൽ നമുക്ക് നഷ്ടമാകുന്നത് നാടിന്റെ മഹത്തായ പാരമ്പര്യമായിരിക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ബിജെപി പരാജയപ്പെടണമെന്നും ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്നുമുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. ശബരിമല വിഷയം ഉയർത്തിക്കാട്ടി കുറച്ച് വോട്ടുകൾ നേടാമെന്ന് സംഘപരിവാർ കരുതുന്നുണ്ട്. എന്നാൽ ശബരിമലയിലേക്കുള്ള കാണിക്ക തടഞ്ഞ് അക്രമം അഴിച്ചുവിട്ടതടക്കമുള്ള യാഥാർഥ്യം ജനങ്ങൾക്ക് അറിയാമെന്നും പിണറായി പറഞ്ഞു. കേരളത്തിൽ പ്രധാന മത്സരം യുഡിഎഫും-എൽഡിഫും തമ്മിലാണ്. ചില മണ്ഡലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും കോൺഗ്രസും സഹകരിക്കുന്നു. ഇരുപാർട്ടികളുടേയും പല നേതാക്കളും ഇത് പരസ്യമാക്കിയിട്ടുണ്ട്. നിയമസഭയിൽ ബിജെപിക്ക് സീറ്റ് നൽകാനിടയാക്കിയത് യുഡിഎഫ് വോട്ടുകൾ മറിച്ചത് കൊണ്ടാണ്. പ്രളയത്തിൽ സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞ് നിന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ യുഡിഎഫ് തയ്യാറായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. Content Highlights:communalism in kerala election campaign-cm pinarayi vijayan
from mathrubhumi.latestnews.rssfeed http://bit.ly/2vczfhT
via
IFTTT
No comments:
Post a Comment