ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വാരണാസിക്കടുത്ത് മെയിന്‍പൂരി ജില്ലയില്‍ അഗ്രാ - ലഖ്‌നൗ പാതയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 7 മരണവും 30 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും വാരണായിസിയിലേക്ക് പോകുകയായിരുന്ന ബസ് ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ഇതില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. ഇരുവാഹനങ്ങളും അമിതവേഗത്തിലാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു വാഹനത്തെ മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടെ എതിരെ പാഞ്ഞുവന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ് ഡ്രൈവറും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സെയ്ഫായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from mangalam.com http://bit.ly/2vf5PzD
via IFTTT
No comments:
Post a Comment