കൊളംബോ: 2019 ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്നെ നയിക്കും. 2015 ലോകകപ്പിലാണ് കരുണരത്നെ ലങ്കയ്ക്കായി അവസാനം ഏകദിന മത്സരം കളിച്ചത്. ലസിത് മലിംഗയ്ക്ക് പകരമാണ് കരുണരത്നൈയെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ലങ്കയെ നയിച്ചത് കരുണരത്നെയായിരുന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ലങ്കയുടെ പ്രകടനമാണ് ഏകദിനത്തിലും കരുണരത്നെയിൽ വിശ്വാസമർപ്പിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. അതേസമയം ലോകകപ്പിനുള്ള 15 അംഗ ടീമിനെ ശ്രീലങ്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഏകദിന ക്യാപ്റ്റനായിരുന്ന ലസിത് മലിംഗയുടെ കീഴിൽ കളിച്ച കഴിഞ്ഞ ഒമ്പത് ഏകദിനങ്ങളിലും ലങ്കയ്ക്ക് തോൽവിയായിരുന്നു ഫലം. 2015-ന് ശേഷം ഒരു ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ, ഉപുൾ തരംഗ, ചമര കപുഗേദര, തിസാര പെരേര, ലസിത് മലിംഗ തുടങ്ങി ആറുപേരെയാണ് ലങ്ക ക്യാപ്റ്റൻ സ്ഥാനത്ത് പരീക്ഷിച്ചത്. ശ്രീലങ്കയ്ക്കായി 17 ഏകദിനങ്ങൾ മാത്രമാണ് കരുണരത്നെ കളിച്ചിട്ടുള്ളത്. 190 റൺസ് മാത്രമാണ് സമ്പാദ്യം. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ലങ്കയ്ക്കായി മികച്ച പ്രകടനമാണ് കരുണരത്നെ പുറത്തെടുത്തത്. ഇതോടെ ഐ.സി.സി.യുടെ ടെസ്റ്റ് ടീമിലും താരം ഇടംപിടിച്ചിരുന്നു. Content Highlights:world cup 2019 sri lanka name dimuth karunaratne as new captain
from mathrubhumi.latestnews.rssfeed http://bit.ly/2Xk8FiN
via
IFTTT
No comments:
Post a Comment